EPL 2022 European Football Foot Ball International Football Top News transfer news

റാസ്മസ് ഹോജ്‌ലൻഡിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

August 5, 2023

റാസ്മസ് ഹോജ്‌ലൻഡിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

2028 ജൂൺ വരെ നീളുന്ന കരാറിൽ റാസ്മസ് ഹോജ്‌ലൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നിരിക്കുന്നു.ആഡ് ഓണ്‍ ആയി ഒരു വര്‍ഷം കൂടി കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വെറും 20 വയസ്സുള്ള സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ അറ്റലാന്റയ്ക്ക് വേണ്ടി നേടിയ 10 ഗോളുകൾ ഉൾപ്പെടെ 87 ക്ലബ് മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിട്ടുണ്ട്.

 

“ഞാൻ ചെറുപ്പം മുതലേ ഈ മഹത്തായ ക്ലബിന്റെ ആരാധകനായിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനായി ഓൾഡ് ട്രാഫോർഡിൽ കാണികളുടെ ആര്‍പ്പു വിളി ഏറ്റുവാങ്ങുക എന്നത് എന്‍റെ എകാലതെയും വലിയ സ്വപ്നം ആണ്.”റാസ്മസ് ഹോജ്‌ലണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെബ്സൈറ്റിലൂടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ന് യുണൈറ്റഡിനു ഫ്രഞ്ച് ക്ലബ് ആയ ലെന്‍സിനെതിരെയുള്ള പ്രീ സീസന്‍ മത്സരത്തിനു മുന്നോടിയായി ആണ് താരത്തിനെ മാഞ്ചസ്റ്റര്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.താരത്തിനു വേണ്ടി യുണൈറ്റഡ് 72 മില്യണ്‍ യൂറോ ആണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ചിലവാക്കിയത്.

Leave a comment