ഫ്ലോറന്റിനോ പെരസിന്റെ രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി റയൽ മാഡ്രിഡ്
റയല്‍ മാഡ്രിഡ് പ്രസിഡന്റ് പദവിയില്‍ നിന്നും ഫ്ലോറെന്ട്ടീനോ പെരെസ് ഒഴിയാന്‍ പോവുകയാണ് എന്ന വാര്‍ത്ത ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വളരെ അധികം ട്രെന്‍ഡ് ചെയ്ത് കൊണ്ടിരിക്കുകയാണ്.വാര്‍ത്തയുടെ ഉറവിടം സ്പാനിഷ് മാധ്യമങ്ങള്‍ ആണ്.എന്നാല്‍ ഇതെല്ലാം വെറും കിംവദന്തികള്‍ ആണ് എന്നും റയല്‍ മാഡ്രിഡ് ഒഫീഷ്യല്‍ ആയി അറിയിച്ചിട്ടുണ്ട്.
റയൽ മാഡ്രിഡിന്റെ പ്രതിനിധി പങ്കാളികള്‍ അടുത്ത് തന്നെ ഒരു ചര്‍ച്ച നടത്താന്‍ ഒതുകൂടുന്നുണ്ട് എങ്കിലും പേരെസിന്റെ രാജി എന്നത് ഒരു ചര്‍ച്ചാവിഷയം അല്ല എന്നും ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി മാഡ്രിഡ് അറിയിച്ചു.2000ലാണ് പെരസ് ആദ്യമായി ക്ലബിന്റെ പ്രസിഡന്റായി ചുമതലയേറ്റത്.2009 ല്‍ വീണ്ടും പ്രസിഡന്റ് ആയി റയലിലേക്ക് വന്ന അദ്ദേഹം പിന്നീട് ആ റോളില്‍ നിന്നും വിട്ടുനിന്നിട്ടില്ല.പെരെസ് പ്രസിഡന്റ് ആയി ഇരിക്കുന്ന സമയത്ത് മാഡ്രിഡ് ആറ് ലാലിഗ കിരീടങ്ങളും ആറ് ചാമ്പ്യൻസ് ലീഗുകളും നേടിയിട്ടുണ്ട്.