ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഈ സീസണിലെ ആദ്യ പ്രീ സീസണ്‍ മത്സരം കളിക്കാന്‍ തയ്യാര്‍ എടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് 2023-24 പ്രീമിയർ ലീഗ് കാമ്പെയ്‌നിനുള്ള തയ്യാറെടുപ്പുകൾ തുടരും.ൾഡ് ട്രാഫോർഡിൽ ഫ്രഞ്ച് ക്ലബ് ആയ ലെന്‍സിനെ ആണ് ചെകുത്താന്‍മാര്‍ നേരിടാന്‍ പോകുന്നത്. ഇന്ന് ഇന്ത്യന്‍ സമയം അഞ്ചേ കാല്‍ മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കുന്നതിനു മുന്നേ ഇനിയും രണ്ടു സൗഹൃദ മത്സരങ്ങള്‍ കൂടി യുണൈറ്റഡിന് ഇനിയുണ്ട്.ഒനാനയും മൗണ്ടും ക്ലബ്ബിനായി അവരുടെ ഹോം അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പില്‍ ആണ്.
ഈ വേനൽക്കാലത്ത് മാൻ യുണൈറ്റഡ് ആറ് പ്രീ-സീസൺ മത്സരങ്ങൾ കളിച്ചു, ലീഡ്സ് യുണൈറ്റഡ്, ലിയോൺ, ആഴ്‌സനൽ എന്നിവയ്‌ക്കെതിരെ അവരുടെ ആദ്യ മൂന്ന് മത്സരങ്ങൾ വിജയിച്ചു, അതിനുശേഷം റെക്‌സാം, റയൽ മാഡ്രിഡ്, ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവയ്‌ക്കെതിരെ അടുത്ത മൂന്ന് മത്സരങ്ങൾ തോറ്റു.പ്രീമിയര്‍ ലീഗ് കിരീടം നേടുക എന്ന ലക്ഷ്യത്തോടെ സീസണില്‍ പ്രവേശിക്കാന്‍ പോകുന്ന യുണൈറ്റഡ് ടീമിന് ലഭിക്കേണ്ട ഒരു തുടക്കം അല്ല ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.എന്നാല്‍ തന്‍റെ മികച്ച ടീമിനെ സീസന്‍ ആരംഭിക്കുന്നതിനു മുന്‍പ് കണ്ടു പിടിക്കാന്‍ വേണ്ടിയാണ് ടെന്‍ ഹാഗ് പല താരങ്ങളെയും മാറ്റി മാറ്റി പരീക്ഷിച്ച് നോക്കുന്നത്.സമ്മര്‍ സൈനിങ്ങുകള്‍ ആയ