EPL 2022 European Football Foot Ball International Football Top News transfer news

കെയ്ൽ വാക്കറെയും ബെർണാഡോ സിൽവയെയും മാഞ്ചസ്റ്റർ സിറ്റിയിൽ നിലനിർത്താനുള്ള തീരുമാനത്തില്‍ പെപ് ഗാർഡിയോള

August 5, 2023

കെയ്ൽ വാക്കറെയും ബെർണാഡോ സിൽവയെയും മാഞ്ചസ്റ്റർ സിറ്റിയിൽ നിലനിർത്താനുള്ള തീരുമാനത്തില്‍ പെപ് ഗാർഡിയോള

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയില്‍ കൈൽ വാക്കറിനെയും ബെർണാഡോ സിൽവയെയും ക്ലബ്ബിൽ നിലനിർത്തുന്നതിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും സിറ്റി തയ്യാര്‍ ആണ് എന്ന് ഹെഡ് കോച്ച് പെപ് ഗ്വാർഡിയോള പറഞ്ഞു.അടുത്ത വേനൽക്കാലത്ത് ഇത്തിഹാദ് സ്റ്റേഡിയത്തിലെ 33-കാരന്റെ കരാർ അവസാനിക്കാനിരിക്കെ, ബയേൺ മ്യൂണിക്കിലേക്കുള്ള നീക്കവുമായി വാക്കർ നിലവിൽ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

 

Guardiola determined to keep Walker, Bernardo at Man City

അതേസമയം, വ്യക്തിഗത കാരണങ്ങളാൽ ട്രിബിൾ ജേതാക്കളെ ഉപേക്ഷിക്കാൻ ഉള്ള ഒരുക്കത്തില്‍ ആണ്  സില്‍വ.താരത്തിനു അദ്ദേഹത്തിന്റെ ഇഷ്ട്ട ക്ലബ്‌ ആയ ബാഴ്സലോണയിലേക്ക് പോകാന്‍ ആണ്  ആഗ്രഹം.”ഈ സമ്മറില്‍ ഞങ്ങള്‍ക്ക് ടീമിലെ ഏറ്റവും വേണ്ടപ്പെട്ട രണ്ടു സീനിയര്‍ താരങ്ങളെ നഷ്ട്ടപ്പെട്ടു.ഇല്‍ക്കെ ഗുണ്ടോഗന്‍,മാഹ്റെസ്,കഴിഞ്ഞ രണ്ട് സീസണുകളിൽ ഇരുവരുടെയും സേവനം ഞങ്ങള്‍ക്ക് അതീവ മൂല്യം ഉള്ളതായിരുന്നു.ഇനി ഈ അവസരത്തില്‍ “കെയിലിനെയും ബെർണാഡോയെയും നഷ്ടപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് അവരെ നിലനിർത്താൻ ഞങ്ങൾ കഴിവതും ശ്രമിക്കും.എന്നാല്‍ ക്ലബ്‌ വിടണം എന്ന പിടിവാശി താരങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അവരെ ഞങ്ങള്‍ എന്തായാലും വില്‍ക്കും.നല്ലൊരു ഓഫര്‍ ലഭിച്ചാല്‍ തന്നെ ധാരാളം.”പെപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment