EPL 2022 European Football Foot Ball International Football Top News transfer news

പഴയ ശിഷ്യനുമായി ഒന്നിക്കാന്‍ പോച്ചേട്ടീനോ

August 4, 2023

പഴയ ശിഷ്യനുമായി ഒന്നിക്കാന്‍ പോച്ചേട്ടീനോ

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം  പാരീസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസ് ചെൽസിയുടെ സർപ്രൈസ് ട്രാൻസ്ഫർ ആയി മാറിയിരിക്കുന്നു.2022-23ൽ യുവന്റസിൽ ലോണിൽ ഒരു നിരാശാജനകമായ കാമ്പെയ്‌ൻ പൂര്‍ത്തിയാക്കിയ പരേഡസിന് ശേഷിക്കുന്ന കരാറില്‍ ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ.അതിനാല്‍ താരത്തിനെ കിട്ടുന്ന തുകക്ക് നല്‍കാന്‍ ആണ് പിഎസ്ജി മാനേജ്മെന്റിന്റെ തീരുമാനം.

Chelsea manager Mauricio Pochettino on August 3, 2023

മൗറീഷ്യോ പോച്ചെറ്റിനോയുടെ പക്കൽ നിരവധി യുവ താരങ്ങള്‍ ഉണ്ട് എങ്കിലും മിഡ്ഫീല്‍ഡില്‍ സീനിയര്‍ താരങ്ങളുടെ സാന്നിധ്യം ടീമിന് ഗുണകരം ആവും എന്ന കരുതലില്‍ ആണ് ചെല്‍സിയുടെ മാനെജ്മെന്റ്.പരിക്കും മറ്റും സംഭവിച്ചില്ല എങ്കില്‍ താരത്തിന് വേണ്ടുന്ന അവസരം നല്‍കാന്‍ അര്‍ജന്‍റ്റയിന്‍ കോച്ചിന് സമ്മതമാണ്. പിഎസ്ജിയില്‍ താരത്തിനെ കളിപ്പിച്ച പരിചയവും   പോച്ചേട്ടീനോക്ക്    ഉണ്ട്.അതിനാല്‍ ഈ ഒരു ഡീലുമായി മുന്നോട്ട് പോകാന്‍ തന്നെ ആണ് ചെല്‍സി ഉടമ റെഡ് ബൊഹ്ലി തീരുമാനിച്ചിരിക്കുന്നത്.

Leave a comment