” ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എന്തെങ്കിലും തിരികെ നൽകാനുള്ള സമയമാണിത് ” : പ്രീതം കോട്ടാൽ
മുൻ ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് വിടുന്നത് ബുദ്ധിമുട്ടുള്ള തീരുമാനം ആയിരുന്നു എങ്കിലും പ്രൊഫഷണൽ കരിയറിൽ ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കുക എന്ന ലക്ഷ്യം ആണ് തന്നെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചത് എന്ന് പ്രീതം കോട്ടാൽ പറഞ്ഞു. ഹോംടൗൺ ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റുമായുള്ള കരാര്‍ അവസാനിപ്പിച്ച് ജൂലൈയിൽ താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായി മൂന്ന് വർഷത്തെ കരാറില്‍ ഒപ്പിട്ടു.
എഫ്‌സി പൂനെ സിറ്റി, ഡൽഹി ഡൈനാമോസ്, എടികെ എഫ്‌സി എന്നിങ്ങനെ വളരെ അധികം ആരാധക പിന്തുണ ലഭിക്കുന്ന ക്ലബുകള്‍ക്ക് വേണ്ടി തന്നെ ആണ് താരം കളിച്ചിട്ടുള്ളത്.എന്നാല്‍ ഇതില്‍ നിന്നും വളരെ അധികം വിത്യസ്തം ആണ് കേരള ആരാധക സമൂഹം എന്നും കോട്ടാല്‍ വെളിപ്പെടുത്തി.”ഇവിടെയുള്ള ആരാധകര്‍ സൃഷ്ട്ടിക്കുന്ന അന്തരീക്ഷം ഞാന്‍ കണ്ടിട്ടുണ്ട്.അതിനു വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ് ഞാന്‍.ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഐഎസ്‌എൽ ട്രോഫി നേടുക എന്നത് ആണ് എന്‍റെ ലക്ഷ്യം.ഈ ആരാധകര്‍ ആ ട്രോഫി അർഹിക്കുന്നു.”പ്രീതം കോട്ടാൽ മാധ്യമങ്ങളോട് പറഞ്ഞു.






































