” ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടുക ഇനിയുള്ള ലക്ഷ്യം ” – തിലക് വർമ്മ
കരിയറിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് തിലക് വർമ്മ വെളിപ്പെടുത്തി.എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ അടുത്ത ലക്ഷ്യം എന്നത് ഇന്ത്യന്‍ ടീമിന് വേണ്ടി ഒരു ലോകക്കപ്പ് കിരീടം നേടുക എന്നതാണ് എന്നും പറഞ്ഞു.
ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം തോറ്റു എങ്കിലും 20 കാരനായ വർമ്മ തന്റെ സീനിയർ ഇന്ത്യൻ അരങ്ങേറ്റ മത്സരത്തിൽ 22 പന്തിൽ 39 റൺസ് നേടി.ഈ പ്രകടനത്തിലൂടെ താരം വളരെ പെട്ടെന്ന് തന്നെ ആരാധകരുടെയും സീനിയര്‍ താരങ്ങളുടെയും ശ്രദ്ധ നേടി കഴിഞ്ഞു.”ഇത്ര പെട്ടെന്ന് തന്നെ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതിയിരുന്നില്ല.കുട്ടിക്കാലം മുതൽ ഇന്ത്യക്ക് വേണ്ടി ലോകക്കപ്പ് നേടി കൊടുക്കണം എന്നാണു എന്‍റെ ലക്ഷ്യം.അത് എത്രയും പെട്ടെന്ന് നടത്തി എടുക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നു.”ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ വർമ്മ പറഞ്ഞു.






































