“മികച്ച ഒരു ടീം പ്ലേയര്‍ ” – സഞ്ചുവിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം
മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണ്‍ ഒരു മികച്ച ടീം പ്ലേയര്‍ ആണ് എന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സാബ കരീം.ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പര കളിക്കാന്‍ താരത്തിനു അവസരം ലഭിച്ചു.ഒരു മികച്ച ഹാഫ് സെഞ്ച്വറി നേടി കൊണ്ട് സഞ്ജു തനിക്ക് ലഭിച്ച അവസരം മുതല്‍ എടുക്കുകയും ചെയ്തു.

“സഞ്ജു സാംസണ്‍ എന്ന താരത്തിന്‍റെ യാത്ര അത്രക്ക് എളുപ്പമേ ആയിരുന്നില്ല.സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ മാത്രമേ സഞ്ജുവിന് അവസരം ലഭിച്ചിരുന്നുള്ളൂ.എന്നിട്ടും ലഭിക്കുന്ന എല്ലാ അവസരങ്ങളും താരം മുതല്‍ എടുത്തു.ടീം അദ്ദേഹത്തിനോട് ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുവോ അദ്ദേഹം അതിനു അനുസരിച്ച് ബാറ്റ് ചെയ്യുന്നു.നമ്പര്‍ 3,4 എന്നീ എല്ലാ പൊസിഷനിലും കളിക്കാന്‍ സഞ്ജു യോഗ്യന്‍ ആണ്.ഇതാണ് സഞ്ജുവിനെ ഒരു മികച്ച ടീം പ്ലേയര്‍ ആക്കുന്നത്.” സബ കരിം ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.