EPL 2022 European Football Foot Ball International Football Top News transfer news

ഇഞ്ചുറി ടൈം ഗോളില്‍ ലിവര്‍പൂളിനെ മറികടന്ന് ബയേണ്‍ മ്യൂണിക്ക്

August 3, 2023

ഇഞ്ചുറി ടൈം ഗോളില്‍ ലിവര്‍പൂളിനെ മറികടന്ന് ബയേണ്‍ മ്യൂണിക്ക്

സിംഗപ്പൂരിൽ ബയേൺ മ്യൂണിക്കിനോട് 4-3 ന് തോല്‍വിയോടെ ലിവർപൂളിന്റെ പ്രീസീസൺ തയ്യാറെടുപ്പുകൾക്ക് അന്ത്യം.ജയപരാജയ സാധ്യതകള്‍ മാറി മറഞ്ഞ മത്സരത്തില്‍ 91 മിനുട്ടില്‍ ഫ്രാൻസ് ക്രറ്റ്സിഗ് നേടിയ ഗോളില്‍ ആണ് ബയേണ്‍ വിജയം നേടിയത്.2 ആം മിനുട്ടില്‍ കോഡി ഗാക്‌പോ,28-ാം മിനിറ്റിൽ വിര്‍ജില്‍ വാന്‍ ഡൈക്ക് എന്നിവര്‍ നേടിയ ഗോളില്‍ ഇരട്ട ലീഡുമായി ലിവര്‍പൂള്‍ വളരെ ശക്തമായ നിലയില്‍ ആയിരുന്നു.

Liverpool vs Bayern Munich LIVE! Pre-season friendly result, match stream,  latest reaction and updates today

എന്നാല്‍ ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുന്നതിനു മുന്പ് തന്നെ ബയേണ്‍ സ്കോര്‍നില സമനിലയില്‍ ആക്കി.സെർജ് ഗ്നാബ്രി, ലെറോയ് സാനെ എന്നിവര്‍ ആണ് സ്കോര്‍ബോര്‍ഡില്‍ ബയേണിനു വേണ്ടി ഇടം നേടിയത്.66-ാം മിനിറ്റിൽ ലൂയിസ് ഡയസ് ലിവർപൂളിനായി മൂന്നാം ഗോളും കൂട്ടിച്ചേർത്തപ്പോൾ ജോസിപ് സ്റ്റാനിസിച്ച് ഒരു ഫ്രീകിക്കിൽ നിന്ന് ജർമ്മൻ ക്ലബിനെ വീണ്ടും സമനിലയിലേക്ക് എത്തിച്ചു.മത്സരം സമനിലയില്‍ അവസാനിക്കും എന്ന് തോന്നിച്ചപ്പോള്‍ ആണ് പെനാൽറ്റി ഏരിയയുടെ ഒരു മൂലയില്‍ നിന്ന് ഒരു മികച്ച  ഗോള്‍ നേടി കൊണ്ട്  ഫ്രാൻസ് ക്രാറ്റ്സിഗ് അവതരിച്ചത്.

Leave a comment