കാന്‍സലോക്ക് വേണ്ടി വീണ്ടും ശ്രമം തുടരാന്‍ ബാഴ്സലോണ
ബയേൺ മ്യൂണിക്കുമായുള്ള ലോൺ സ്പെൽ അവസാനിച്ചതിനെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ ജോവോ കാൻസലോയെ ടീമിലെത്തിക്കാനുള്ള ചർച്ചയിലാണ് ബാഴ്സലോണ.മുന്‍ അയാക്സ് താരവും കഴിഞ്ഞ സീസണില്‍ എസി മിലാനില്‍ ലോണില്‍ സമയം ചിലവഴിച്ചതിന് ശേഷവും ഡേസ്ട്ടിനു ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല എന്നത് ആണ് റൈറ്റ് വിങ്ങ് ബാക്കില്‍ ഒരു സൈനിങ്ങ് നടത്താന്‍ സാവിയെ പ്രേരിപ്പിക്കുന്നത്.
ഇത്രയും കാലം റയല്‍ വലഡോളിഡ് താരമായ ഇവാന്‍ ഫ്രെസ്നെഡ ആയിരുന്നു ബാഴ്സയുടെ ലക്‌ഷ്യം.എന്നാല്‍ ഉസ്മാന്‍ ഡെമ്പലെ ടീം വിട്ട് പോയതിനാല്‍ ബാഴ്സ സിസ്റ്റത്തില്‍ കളിച്ച് പരിചയം ഉള്ള ഒരു താരത്തിനെ കൊണ്ട് വരാന്‍ ആണ് സാവി ആഗ്രഹിക്കുന്നത്.നിലവില്‍ കാന്‍സലോയേക്കാള്‍ മികച്ച ഓരോപ്ഷന്‍ അവര്‍ക്ക് മുന്നില്‍ ഇല്ല.ഉസ്മാന്‍റെ ട്രാന്‍സ്ഫര്‍ ഫീസ് കാന്‍സലോയേ കൊണ്ട് വരാന്‍ ഉപകാരപ്രദം ആവുമെന്നും ക്ലബ് വിശ്വസിക്കുന്നു. കാന്‍സലോയെ സൈന്‍ ചെയ്യാന്‍ കഴിഞ്ഞില്ല എങ്കില്‍ ഫ്രെസ്നെഡക്ക് വേണ്ടി വീണ്ടും ബാഴ്സലോണ ശ്രമം തുടരും എന്നും ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയിട്ടുണ്ട്.






































