സാവി എത്ര ശ്രമിച്ചിട്ടും നടന്നില്ല ; ഡെംബെലെ പാരിസിലേക്ക് മെഡിക്കല്‍ പൂര്‍ത്തിയാക്കാന്‍ ഉടന്‍ പുറപ്പെടും
ബാഴ്സലോണയിൽ നിന്ന് 50 മില്യൺ യൂറോയ്ക്ക് ഒസ്മാൻ ഡെംബെലെയെ പിഎസ്ജി സൈൻ ചെയ്തേക്കും.എസി മിലാനെതിരെയുള്ള ടീമിന്റെ അവസാന പ്രീ-സീസൺ സൗഹൃദ മത്സരം അവസാനിച്ഉചതിനാല്ട ന് തന്നെ മെഡിക്കല്‍ പൂര്‍ത്തിയാക്കാന്‍ താരം പാരിസിലേക്ക് പോയേക്കും.2028 വരെ നീണ്ടുനിൽക്കുന്ന മുൻകൂർ കരാർ ലീഗ് 1 ചാമ്പ്യന്മാരുമായി ഡെംബെലെ ഒപ്പിട്ടതായി റെലെവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
50 മില്യൺ യൂറോയുടെ ഡെംബെലെയുടെ ലാ ലിഗ റിലീസ് ക്ലോസ് പിഎസ്ജി സജീവമാക്കിയിട്ടില്ല, എന്നാൽ ഫോർവേഡിനായി 50 മില്യൺ യൂറോക്ക് മുകളില്‍ ഒരു ചിലി കാശ് പോലും നല്‍കില്ല എന്നാണു പാരിസ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ സീസണില്‍ ബാഴ്സയുമായി ഡെംബെലെ ഒപ്പിട്ട കരാറിലെ ഒരു സ്വകാര്യ ഉടമ്പടിയാണ് ഈ ട്രാന്‍സ്ഫര്‍ യാഥാര്‍ത്ഥ്യം ആക്കിയത് എന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയിട്ടുണ്ട്.താരത്തിനെ നിലനിര്‍ത്താന്‍ മാനേജ്മെന്റും സാവിയും ശ്രമം നടത്തി എങ്കിലും അങ്ങോട്ട് പോകണം എന്നുള്ള പിടിവാശിയില്‍ ആണത്രേ അദ്ദേഹം.






































