EPL 2022 European Football Foot Ball International Football Top News transfer news

പ്രീ സീസണ്‍ ; ബയേണിനെ വെല്ലുവിളിക്കാന്‍ ഒരുങ്ങി ലിവര്‍പൂള്‍

August 2, 2023

പ്രീ സീസണ്‍ ; ബയേണിനെ വെല്ലുവിളിക്കാന്‍ ഒരുങ്ങി ലിവര്‍പൂള്‍

സിംഗപ്പൂർ നാഷണൽ സ്‌റ്റേഡിയത്തിൽ ബയേൺ മ്യൂണിക്കിനെ എതിരിടാന്‍ തയ്യാറായി ലിവര്‍പൂള്‍ നില്‍ക്കുന്നു.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ആണ് മത്സരം.അവസാന പ്രീ സീസന്‍ മത്സരത്തില്‍ ലിവര്‍പൂള്‍ ലെസ്റ്റർ സിറ്റിയെ 4-0 ന് തോൽപിച്ചപ്പോള്‍ വാസാക്കി ഫ്രണ്ടേലിനെതിരെ ഒരു ഗോള്‍ വിജയം നേടിയുള്ള വരവാണ് ബയെണ്‍  മ്യൂണിക്ക്.

11.30am BST: Watch Liverpool v Bayern Munich in Singapore live - Liverpool  FC

മോശം ഫോമില്‍ പ്രീ സീസണില്‍ കളിച്ച ലിവര്‍പൂളിനെ അല്ല കഴിഞ്ഞ മത്സരത്തില്‍ കണ്ടത്. ഫ്രണ്ട് ലൈന്‍ ചടുലമായി മുന്നേറുമ്പോള്‍ ഈ സീസണില്‍ റെഡ്സിന്‍റെ സമ്മര്‍ സൈനിങ്ങുകള്‍ ആയ ഡൊമിനിക് സോബോസ്‌ലായിയും അലക്സിസ് മാക് അലിസ്റ്ററും മിഡ്ഫീല്‍ഡില്‍ നിയന്ത്രണം കൊണ്ട് വരുന്നു.ടീമില്‍ നിന്ന് ജോർദാൻ ഹെൻഡേഴ്‌സന്‍,ഫാബിഞ്ഞോ എന്നിവര്‍ പോയി കഴിഞ്ഞിരിക്കുന്നു.അതേ സമയം ഒരു ക്ലാസിക്ക് സ്ട്രൈക്കര്‍ ഇല്ലാതെ ബയേണ്‍ പ്രതിസന്ധിയില്‍ ആണ്.ടോട്ടന്‍ഹാമിന്‍റെ ഹാരി കെയിനിനെ എത്രയും പെട്ടെന്ന് കൊണ്ടുവരനാനുള്ള നീക്കത്തില്‍ ആണ് അവരുടെ മാനെജ്മെന്റ്.

Leave a comment