ഓൾ റൗണ്ട് പ്രകടനവുമായി ഇന്ത്യ : വിൻഡീസിനെതിരെ 200 റൺസിൻറെ കൂറ്റൻ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി
ഇന്ത്യ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ 200 റൺസിന് തകർത്ത് പരമ്പര 2-1 ന് സ്വന്തമാക്കി, എന്നാൽ ലോകകപ്പിന് മുന്നോടിയായുള്ള ടീം കോമ്പിനേഷനെക്കുറിച്ചുള്ള നീണ്ട ചോദ്യങ്ങൾ നാല് അർദ്ധ സെഞ്ച്വറികളും മികച്ച ബൗളിംഗ് പ്രയത്നവും ഉണ്ടായിരുന്നിട്ടും ചക്രവാളത്തിൽ തന്നെ തുടർന്നു. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിന്നിറങ്ങിയ വിൻഡീസിനെ ഇന്ത്യ 151 റൺസിന് ഓൾഔട്ടാക്കി. തകർപ്പൻ പ്രകടനം ആണ് ഇന്ത്യ നടത്തിയത്.
351 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.തുടക്കം തന്നെ പിഴച്ച അവര്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഏഴ് വിൻഡീസ് താരങ്ങൾ ആണ് ഒറ്റ അക്കത്തിൽ പുറത്തായത്. 39 റൺസ് നേടി പുറത്താകാതെ നിന്ന ഗുഡകേഷ് മോട്ടി ആണ് അവരുടെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി ശാർദുൽ താക്കൂർ നാല് വിക്കറ്റ് നേടിയപ്പോൾ മുകേഷ് കുമാർ മൂന്ന് വിക്കറ്റ് നേടി.
വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ഇന്ത്യൻ താരങ്ങൾ നടത്തിയത്. ഇഷാൻ കിഷൻ(77), ഗിൽ(85) സഞ്ജു(51), ഹർദിക് പാണ്ട്യ(70) എന്നിവരുടെ മികവിൽ ഇന്ത്യ അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് നേടി.
ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 143 റൺസ് നേടി. ഇഷാൻ കിഷൻ തുടർച്ചയായ മൂന്നാം മൽസരത്തിലും അർധശതകം നേടി. കിഷൻ പുറത്തായ ശേഷം റുതുരാജ് ഗെയ്ക്വാദ് എട്ട് റൺസ് നേടി പുറത്തായി. പിന്നീടെത്തിയ സഞ്ജു ഗില്ലിനൊപ്പം ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു.
ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 71 റൺസ് ആണ് നേടിയത്. സഞ്ജു 51 റൺസ് എടുത്ത് പുറത്തായി. പിന്നാലെ എത്തിയ ഹർദിക് പാണ്ട്യ ഗില്ലിന് മികച്ച പിന്തുണ നൽകി. എന്നാൽ ഗിൽ പെട്ടെന്ന് പുറത്തായതോടെ ഈ കൂട്ടുകെട്ട് കൂടുതൽ നേരം നിന്നില്ല. പിന്നീട് പാണ്ട്യയും സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 65 റൺസ് നേടി. സൂര്യകുമാർ 35 റൺസ് നേടി പുറത്തായി. പിന്നീട് എത്തിയ ജഡേജയ്‌ക്കൊപ്പം പാണ്ട്യ ടീമിനെ മുന്നോട്ട് നയിക്കുകയും സ്‌കോർ 350 കടത്തുകയും ചെയ്തു. ഇരുവരും ചേർന്ന് ആറാം വികറ്റിൽ 42 റൺസ് നേടി. ഇത് ജഡേജ എട്ട് റൺസ് മാത്രമാണ് നേടിയത്. അവസാനം ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ആണ് ഇന്ത്യയെ വൻ സ്‌കോറിലേക്ക് നയിച്ചത്.






































