EPL 2022 European Football International Football Top News transfer news

ആക്‌സൽ ഡിസാസി ; ശക്തന്‍ ആയ പ്രതിരോധ താരത്തിന്‍റെ സൈനിങ്ങ് ഉടന്‍ ചെൽസി പൂര്‍ത്തിയാക്കും

July 31, 2023

ആക്‌സൽ ഡിസാസി ; ശക്തന്‍ ആയ പ്രതിരോധ താരത്തിന്‍റെ സൈനിങ്ങ് ഉടന്‍ ചെൽസി പൂര്‍ത്തിയാക്കും

അക്‌സൽ ഡിസാസിയെ സൈൻ ചെയ്യുന്നതിനായി മൊണാക്കോയുമായി ചെൽസി ധാരണയിലെത്തി.45 മില്യൺ യൂറോ ആണ് അവര്‍ മൊണാക്കോക്ക് ട്രാന്‍സ്ഫര്‍ ഫീസ്‌ ആയി നല്‍കിയിരിക്കുന്നത്.റൈറ്റ് സൈഡ് സെന്റർ ബാക്ക് ആയ താരത്തിനു കഴിഞ്ഞ മാര്‍ച്ചില്‍ 25 വയസ്സ് തികഞ്ഞു.അഞ്ചു വര്‍ഷം ആണ് താരത്തിന്‍റെ കരാറിന്‍റെ കാലാവധി.ഓപ്ഷണല്‍ ആയി ഒരു വര്‍ഷം കൂടിയുണ്ട്.

Axel Disasi

ഇരു കൂട്ടരും ഒരു ധാരണയില്‍ എത്തിയതിനാല്‍ താരത്തിന്‍റെ മെഡിക്കല്‍ ഉടന്‍ തന്നെ ഉണ്ടാകും. വെസ്‌ലി ഫൊഫാനയ്ക്ക് പരിക്കേറ്റതിനാല്‍  അദ്ദേഹത്തിന്റെ വിടവില്‍ ഡിസാസിയെ ഉപയോഗിക്കാന്‍ ആണ് കോച്ച് പോച്ചേട്ടീനോയുടെ തീരുമാനം.2020-ൽ 13 മില്യൺ യൂറോയ്ക്ക് ഡിസാസി റെയിംസിൽ നിന്ന് ആണ്  മൊണാക്കോയിലേക്ക്  വന്നത്.2022 ലോകകപ്പിൽ ഫ്രാൻസ് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം ഖത്തറിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Leave a comment