EPL 2022 European Football Foot Ball International Football Top News transfer news

ഫുള്‍ഹാമിനെ പരാജയപ്പെടുത്തി പ്രീമിയർ ലീഗ് സമ്മർ സീരീസ് ട്രോഫി ചെല്‍സി സ്വന്തമാക്കി

July 31, 2023

ഫുള്‍ഹാമിനെ പരാജയപ്പെടുത്തി പ്രീമിയർ ലീഗ് സമ്മർ സീരീസ് ട്രോഫി ചെല്‍സി സ്വന്തമാക്കി

ഞായറാഴ്‌ച മേരിലാൻഡിലെ ലാൻഡ്‌ഓവറിലെ ഫെഡ്‌എക്‌സ് ഫീൽഡിൽ ഫുൾഹാമിനെ 2-0ന് പരാജയപ്പെടുത്തി കൊണ്ട് ചെല്‍സി  പ്രീമിയർ ലീഗ് സമ്മർ സീരീസ് ട്രോഫി നേടിയിരിക്കുന്നു. ഇന്നലത്തെ ജയത്തോടെ ചെല്‍സി സീരീസില്‍ ആസ്ട്ടന്‍ വില്ലയെ മറികടന്നു പോയിന്‍റ് ടേബിളില്‍  ഒന്നാം സ്ഥാനത് എത്തി.പ്രീസീസണിൽ തോൽവിയറിയാതെ തുടരുന്ന ചെൽസി വ്യാഴാഴ്ച ചിക്കാഗോയിലെ സോൾജിയർ ഫീൽഡിൽ ബുണ്ടസ്‌ലിഗ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ടുമായി ഏറ്റുമുട്ടി യുഎസ് പര്യടനം പൂർത്തിയാക്കും.

Chelsea player ratings vs Fulham: Nkunku and Jackson continue fine starts  as Chilwell shines | Evening Standard

വിങ്ങ് ബാക്ക് ആയ ബെന്‍ ചില്‍വെല്‍ നല്‍കിയ അവസരത്തില്‍ ഗോള്‍ നേടി കൊണ്ട് ബ്രസീലിയന്‍ സെന്റര്‍ ബാക്ക് തിയഗോ സിൽവ 20-ാം മിനിറ്റിൽ ചെൽസിയെ മുന്നിലെത്തിച്ചു.. ഹാഫ് ടൈമിന് നാല് മിനിറ്റ് മുമ്പ്, സമ്മർ സൈനിംഗ് ആയ ക്രിസ്റ്റഫർ എൻകുങ്കു ചെല്‍സിയുടെ ലീഡ് ഇരട്ടിപ്പിച്ചു.ഇതോടെ മത്സരത്തില്‍ തിരിച്ചുവരാം എന്ന ഫുള്‍ഹാമിന്‍റെ ആഗ്രഹം വിഫലമായി.സീരീസില്‍ ഫുള്‍ഹാമിന്‍റെ തുടര്‍ച്ചയായ രണ്ടാം പരാജയം ആണിത്.ശനിയാഴ്ച ക്രാവൻ കോട്ടേജില്‍ വെച്ച് ഹോഫെൻഹൈമിനെ ആണ് ഫുള്‍ഹാം തങ്ങളുടെ അടുത്ത പ്രീ സീസന്‍ മത്സരത്തില്‍ നേരിടാന്‍ പോകുന്നത്.

Leave a comment