നിക്കോയെ പോർട്ടോയ്ക്ക് നല്‍കിയത് ഒഫീഷ്യല്‍ ആയി ബാഴ്സലോണ സ്ഥിതീകരിച്ചു
എഫ്സി ബാഴ്സലോണയും എഫ്സി പോർട്ടോയും നിക്കോ ഗോൺസാലസിനെ 8.5 മില്യൺ യൂറോയ്ക്ക് കൈമാറാൻ ധാരണയിലെത്തി.ഭാവിയിലെ കൈമാറ്റത്തിന്റെ ഒരു ശതമാനവും കളിക്കാരനെ തിരികെ വാങ്ങാനുള്ള അവകാശവും ബാഴ്സക്ക് ഉള്ളതായി കരാറില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.എഫ്സി ബാഴ്സലോണ നിക്കോ ഗോൺസാലസിന്റെ പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും പരസ്യമായി നന്ദി അറിയിക്കുകയും ഭാവിയിൽ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു.
സ്പെയിൻ അണ്ടർ-21 ഇന്റർനാഷണൽ താരം നിക്കോ 2021-ൽ റൊണാൾഡ് കോമാന്റെ കീഴിൽ ബാഴ്സയിൽ അരങ്ങേറ്റം കുറിച്ചു, ആ വർഷം 2024 വരെ 500 മില്യൺ യൂറോക്ക് റിലീസ് ക്ലോസോടെ കരാർ പുതുക്കി.വലിയ ഹൈപ്പില്‍ വന്ന താരത്തിനു ബാഴ്സയിലെ സമ്മര്‍ദ നിമിഷങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല.വലൻസിയയുമായുള്ള ലോൺ സ്പെല്ലിനായി പുറപ്പെടുന്നതിന് മുമ്പ് ക്യാമ്പ് നൗവിലെ അദ്ദേഹത്തിന്റെ കരാർ 2026 വരെ നീട്ടി.അവിടെയും ഫോമിലേക്ക് ഉയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.ഇപ്പോള്‍ പോര്‍ട്ടോയിലേക്ക് മാറിയതോടെ തന്റെ ഓഫ് ട്രാക്കില്‍ ഉള്ള കരിയര്‍ തിരികെ കൊണ്ടുവരാനുള്ള വീണ്ടും അവസരം ലഭിച്ചിരിക്കുകയാണ് താരത്തിനു.






































