ലങ്കൻ പ്രീമിയർ ലീഗ്: ബാബർ, മില്ലർ, ഷാക്കിബ്, ഹസരംഗ എന്നിവർ നാലാം പതിപ്പിൽ
പാകിസ്ഥാൻ നായകൻ ബാബർ അസം, ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്മാൻ ഡേവിഡ് മില്ലർ, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ, ശ്രീലങ്കയുടെ ലെഗ് സ്പിന്നർ വനിന്ദു ഹസരംഗ തുടങ്ങിയ താരങ്ങൾ ലങ്കൻ പ്രീമിയർ ലീഗിന്റെ (എൽപിഎൽ) നാലാം പതിപ്പിൽ കളത്തിലിറങ്ങും. ജൂലൈ 30 മുതൽ ഓഗസ്റ്റ് 21 വരെ ആണ് മത്സരം.
നിരോഷൻ ഡിക്ക്‌വെല്ല ആണ് കൊളംബോ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റൻ , കുസൽ മെൻഡിസ് ഡാംബുള്ള ഓറയെ നയിക്കും, ദസുൻ ഷനക നയിക്കുന്ന ഗാലെ ടൈറ്റൻസ്, വനിന്ദു ഹസരംഗയുടെ ബി-ലവ് കാൻഡി, നിലവിലെ ചാമ്പ്യൻമാരായ ജാഫ്‌ന കിംഗ്‌സ്, എന്നീ അഞ്ച് ടീമുകളാണ് എൽപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിൽ പങ്കെടുക്കുന്നത്.
വിദേശ സംഘത്തിന്റെ കാര്യത്തിൽ, ഇമാം ഉൾ ഹഖ്, സർഫറാസ് അഹമ്മദ്, നസീം ഷാ, ഷാനവാസ് ദഹാനി, ഇഫ്തിഖർ അഹമ്മദ്, ഫഖർ സമാൻ, മുഹമ്മദ് ഹസ്‌നൈൻ, ആമർ ജമാൽ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷോയിബ് മാലിക്, സമാൻ ഖാൻ വഹാബ് റിയാസ് എന്നിവർക്കൊപ്പം മത്സരത്തിലുള്ള 13 പാകിസ്ഥാൻ കളിക്കാരിൽ ഒരാളാണ് അസം.






































