പ്രീമിയർ ലീഗ് കിരീടം ആണ് ഞങ്ങളുടെ ലക്‌ഷ്യം – ഡിയോഗോ ദലോട്ട്
പ്രീമിയർ ലീഗ് നേടാതെ 10 വർഷം പിന്നിട്ടെങ്കിലും മാനേജർ എറിക് ടെൻ ഹാഗിന്റെ കീഴിൽ പുരോഗതിയുടെ ലക്ഷണങ്ങൾ തങ്ങള്‍ കാണിക്കുന്നുണ്ട് എന്ന് കരുതുന്നതായി വെളിപ്പെടുത്തി ഡിയോഗോ ദലോട്ട്.പ്രീമിയര്‍ ലീഗ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ തിരികെ കൊണ്ട് വരാനുള്ള ഉത്തരവാദിത്ത്വം ഈ ടീമിലെ എല്ലാ താരങ്ങള്‍ക്കും ഉണ്ട് എന്ന് കരുതുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
“പ്രീമിയര്‍ ലീഗ് നോട്ടം ഇട്ടിരിക്കുന്ന അനേകം ടീമുകള്‍ ഉണ്ട്.പക്ഷേ ഞങ്ങൾ മാൻ യുണൈറ്റഡാണ്.ഞങ്ങളുടെ ചരിത്രം ഞങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നു.മുന്‍ സീസണുകള്‍ വെച്ച് നോക്കുമ്പോള്‍ കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ എത്രയോ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.ഈ സീസണില്‍ അത് പോലുള്ള പ്രകടനം ആവര്‍ത്തിക്കാന്‍ തന്നെ ആണ് ഞങ്ങള്‍ ലക്‌ഷ്യം ഇടുന്നത്.ഞങ്ങളുടെ മാനേജര്‍ ആയ ടെന്‍ ഹാഗില്‍ ഞങ്ങള്‍ക്ക് അതിയായ വിശ്വാസം ഉണ്ട്.കൂടാതെ എന്‍റെ സുഹൃത്ത് ആയ ബ്രൂണോ എന്ന ക്യാപ്റ്റനിലും ഞങ്ങള്‍ക്ക് അതിയായ ബഹുമാനവും വിശ്വാസവും ഉണ്ട്.” ദലോട്ട് ഈഎസ്പിഎന്നിനോട് പറഞ്ഞു.






































