റയൽ ബെറ്റിസ് ഒരു വർഷത്തെ കരാറിൽ ഇസ്‌കോയെ സൈന്‍ ചെയ്തു
റയൽ ബെറ്റിസ് സ്പാനിഷ് മിഡ്ഫീൽഡർ ഇസ്‌കോയെ ഒരു വർഷത്തെ കരാറിൽ ഒരു ഫ്രീ ഏജന്റായി ഒപ്പിട്ടതായി ലാ ലിഗ ക്ലബ് പ്രഖ്യാപിച്ചു.ഡിസംബറിൽ ടീമിൽ ചേർന്ന് നാല് മാസത്തിന് ശേഷം സെവിയ്യ താരത്തിന്‍റെ കരാര്‍ റദ്ദ് ചെയ്തു.മുൻ റയൽ മാഡ്രിഡ് കളിക്കാരൻ പ്രതീക്ഷകൾക്ക് അനുസൃതമായി പ്രകടനം പുറത്ത് എടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണു അപ്പോഴത്തെ സെവിയ്യ പരിശീലകൻ ജോർജ്ജ് സാമ്പവോളി പറഞ്ഞത്.
റയല്‍ മാഡ്രിഡിന്‍റെ 3 പീറ്റ് ചാമ്പ്യന്‍സ് ലീഗ് ടീമിന്‍റെ അവിഭാജ്യ ഘടകം ആയിരുന്നു താരം.ലാലിഗ മത്സരങ്ങളില്‍ കളിപ്പിച്ചിരുന്നില്ല എങ്കിലും മാനേജര്‍ സിദാന്‍ താരത്തിനെ റയല്‍ മാഡ്രിഡ് നോക്കൌട്ട് മത്സരങ്ങളില്‍ എല്ലാം കളിപ്പിച്ചിരുന്നു.അത് ഫലം കാണുകയും ചെയ്തു.സിദാന്‍ പോയി റയലില്‍ പുതിയ മാനേജര്‍ ആയി ലോപ്റ്റഗുയി വന്നതോടെ ഇസ്കോയുടെ ടീമിലെ സ്ഥാനം നഷ്ട്ടമായി.അതിനു ശേഷം സ്കോളാരി,അന്‍സലോട്ടി എന്നിവര്‍ ഒന്നും താരത്തിനു അവസരം നല്‍കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല.






































