EPL 2022 European Football Foot Ball International Football Top News transfer news

ഫെറാൻ ടോറസ്: “എനിക്ക് ഇവിടെ ഒരു കരാറുണ്ട്, ഞാൻ ബാഴ്‌സലോണയിൽ തുടരാൻ പോകുന്നു”

July 28, 2023

ഫെറാൻ ടോറസ്: “എനിക്ക് ഇവിടെ ഒരു കരാറുണ്ട്, ഞാൻ ബാഴ്‌സലോണയിൽ തുടരാൻ പോകുന്നു”

ആഴ്‌സണലിനെതിരായ ബാഴ്‌സലോണയുടെ തോൽവിയിൽ ലാലിഗ ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ ആയിരുന്നു ഫെറാൻ ടോറസ്. അമേരിക്കയിൽ നടന്ന പ്രീ-സീസൺ മത്സരത്തില്‍ മൂന്ന് ഗോളുകളിൽ ഒന്ന് സ്കോർ ചെയ്തത് താരം ആണ്.എന്നാല്‍ താരത്തിനെ വില്‍ക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് സാവിയും ക്ലബ്‌ മാനേജ്മെന്റും.

“ഞങ്ങളെക്കായില്‍ എത്രയോ നന്നായി ആഴ്സണൽ കളിച്ചു.തോല്‍‌വിയില്‍ നിന്നും അനേകം കാര്യങ്ങള്‍ പഠിച്ചു.ഇനി റയൽ മാഡ്രിഡിനെതിരെ എങ്ങനെ കളിക്കണം എന്നത് ആണ് ഞങ്ങളുടെ ആലോചന.കഠിനമായി പരിശീലിച്ച് മികച്ച വിജയം നേടുക എന്നത് ആണ് ഞങ്ങളുടെ ലക്‌ഷ്യം.” ഫെറാന്‍ മാധ്യമങ്ങളോട് പറഞ്ഞു.താരം ബാഴ്സ വിട്ട് പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്‍റെ മറുപടി ഇതായിരുന്നു.”ഞാന്‍ ക്ലബ്‌ വിടാന്‍ പോകുന്നു എന്ന് പറയുന്നത് മാധ്യമങ്ങള്‍ ആണ്.എനിക്ക് ഇവിടെ ഒരു കരാറുണ്ട്, ഞാൻ ഇവിടെ തുടരും.എന്നെക്കുറിച്ച് ആരും എന്ത് പറഞ്ഞാലും ഞാൻ കാര്യമാക്കുന്നില്ല. മറ്റാരെയും പോലെ ഞാൻ കഠിനാധ്വാനത്തിലൂടെ ഇവിടെ തുടരും.”

Leave a comment