ഹാരി കെയിനിന്റെ സൈനിങ്ങ് ലക്ഷ്യം ; ബയേണ്‍ എക്സിക്യൂട്ടീവുകള്‍ ലണ്ടനിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു
ടോട്ടൻഹാം ഹോട്സ്പർ ചെയർമാനായ ഡാനിയൽ ലെവിയുമായി ഒരു പുതിയ റൗണ്ട് ചർച്ചകൾക്കായി ലണ്ടനിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് ബയേണ്‍ മ്യൂണിക്കിന്റെ രണ്ട് മുൻനിര എക്സിക്യൂട്ടീവുകള്‍.ഇവരുടെ ലക്ഷ്യം എങ്ങനെയും ഹാരി കെയിനിന്റെ സൈനിങ്ങ് പൂര്‍ത്തിയാക്കുക എന്നത് ആണ്.ടോട്ടൻഹാം അവരുടെ പ്രീ-സീസൺ ടൂര്‍ പൂര്‍ത്തിയാക്കി ലണ്ടനിലേക്ക് മടങ്ങി എത്തി.
( ടോട്ടന്‍ഹാം ചെയര്മാന് ഡാനിയല്‍ ലെവി )
കെയ്ൻ ടോട്ടൻഹാമിന്റെ പ്രീ-സീസൺ ടൂറിന്റെ ഭാഗമായിരുന്നു.താരം ക്ലബ് വിടുന്നതിന്റെ ഭാഗമായി ഒന്നും തന്നെ പരസ്യമായി സംസാരിച്ചിട്ടില്ല.ബയേണില്‍ ചേരാന്‍ ആണ് താരത്തിനു താല്പര്യം.എന്നാല്‍ കെയ്നെ പാരീസ് സെന്റ് ജെർമെയ്നിന് വിൽക്കാനുള്ള തീരുമാനത്തില്‍ ആണ് ക്ലബിന്റെ ചെയര്മാന് ഡാനിയല്‍ ലെവി.ഇത് എങ്ങനെയും നിര്‍ത്താനുള്ള ഉദ്ദേശത്തില്‍ ആണ് ബയേണ്‍ മാനേജ്മെന്റ് ഇപ്പോള്‍ ലണ്ടനിലേക്ക് വരുന്നത്.ഈ വേനൽക്കാലത്ത് കെയ്നെ സ്വന്തമാക്കാൻ ബയേൺ 86 മില്യൺ പൗണ്ട് വരെ നൽകുമെന്ന് കരുതപ്പെടുന്നു.എന്നാല്‍ അതിലും വലിയ ഓഫര്‍ തങ്ങള്‍ നല്‍കാം എന്ന് പിഎസ്ജി ടോട്ടന്‍ഹാമിന് വാക്ക് നല്‍കിയിട്ടുണ്ട്.






































