EPL 2022 European Football Foot Ball International Football Top News transfer news

കെയ്‌സെഡോയ്‌ക്കായി ചെൽസിയുടെ 80 മില്യൺ പൗണ്ടിന്റെ ബിഡ് ബ്രൈറ്റൺ നിരസിച്ചു

July 28, 2023

കെയ്‌സെഡോയ്‌ക്കായി ചെൽസിയുടെ 80 മില്യൺ പൗണ്ടിന്റെ ബിഡ് ബ്രൈറ്റൺ നിരസിച്ചു

ഫാബ്രിസിയോ റൊമാനോ ഇന്നലെ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബ്രൈറ്റൺ മിഡ്‌ഫീൽഡർ മോയിസസ് കൈസെഡോയേ സൈന്‍ ചെയ്യുന്നതിന് ആയി ഏറ്റവും പുതിയ 80 മില്യൺ പൗണ്ട് ഓഫർ ചെല്‍സി നല്‍കിയിരിക്കുന്നു.എന്നാല്‍ ആ ബിഡ് ബ്രൈട്ടന്‍ അപ്പോള്‍ തന്നെ നിരസിച്ചിരിക്കുന്നു.21 കാരനായ ഇക്വഡോർ ഇന്റർനാഷണല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ വേണ്ടി ചെല്‍സി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒന്നും നടക്കുന്നില്ല.

If Caicedo really wants his £100m Chelsea move he should learn from Harry  Kane's biggest mistake

 

ഇത് നാലാം തവണയാണ് ചെല്‍സിയുടെ ബിഡ് ബ്രൈട്ടന്‍ നിരസിക്കുന്നത്.ബിഡ് നിരസിച്ചു എങ്കിലും താരത്തിനു വേണ്ടിയുള്ള ശ്രമം ഇനിയും തുടരും എന്ന് തന്നെ ആണ് ചെല്‍സിയുടെ തീരുമാനം.കെയ്‌സെഡോയേ ചെല്‍സിക്ക് നല്‍കേണ്ടതില്ല എന്ന് തന്നെ ആണ് ബ്രൈറ്റന്‍റെ ഇപ്പോഴത്തെയും തീരുമാനം.താരത്തിനു വേണ്ടി 100 മില്യണ്‍ യൂറോ നല്‍കിയാലും ബിഡ് നിരസിക്കാന്‍ തന്നെ ആണ് ബ്രൈട്ടന്‍ മാനേജ്മെന്റിന്റെ തീരുമാനം.ജനുവരിയിൽ  ഒപ്പുവെച്ച കരാര്‍ പ്രകാരം 2027 സമ്മര്‍ വരെ താരം  ബ്രൈട്ടനില്‍ കളിച്ചേക്കും.

Leave a comment