EPL 2022 European Football Foot Ball International Football Top News transfer news

റെനാറ്റോ സാഞ്ചസിനെ ലോണില്‍ ആവശ്യപ്പെട്ട് പിഎസ്ജി

July 27, 2023

റെനാറ്റോ സാഞ്ചസിനെ ലോണില്‍ ആവശ്യപ്പെട്ട് പിഎസ്ജി

പോർച്ചുഗീസ് മിഡ്ഫീൽഡർ റെനാറ്റോ സാഞ്ചസിന്റെ സൈനിംഗ് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് റോമ.ഈ വേനൽക്കാലത്ത് ജോസ് മൗറീഞ്ഞോയുടെ മധ്യനിരയെ ശക്തിപ്പെടുത്താൻ മൊറീഞ്ഞോ സെലക്ട്‌ ചെയ്തിരിക്കുന്നത് മുൻ ബയേൺ മ്യൂണിക്ക് താരത്തിനെ ആണ്.ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം താരത്തിന്‍റെ ഏജന്റുമായി  മൊറീഞ്ഞോ ചര്‍ച്ച നടത്തിയിരിക്കുന്നു.

Report: Six Premier League Clubs Expressing Interest in Wijnaldum

സാഞ്ചസിനെ ലോണിൽ വിടാൻ ഫ്രഞ്ച് ഭീമന്മാരെ ബോധ്യപ്പെടുത്താമെന്ന പ്രതീക്ഷയിൽ ആണ് റോമ.അടുത്ത ദിവസങ്ങളിൽ പിഎസ്ജി ബോര്‍ഡിനെ കാണാനുള്ള ഒരുക്കത്തില്‍ ആണ് റോമ.ചര്‍ച്ചയില്‍ പിഎസ്ജിയുമായി ജോർജിനിയോ വൈനാള്‍ഡം,ഫാബിയൻ റൂയിസ് എന്നിവരുടെ കാര്യങ്ങള്‍ കൂടി തിരക്കാന്‍ റോമക്ക് ഉദ്ദേശം ഉണ്ട് എന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.കഴിഞ്ഞ സീസണില്‍ ലീഗ് 1 ടീം ആയ ലിലെയില്‍ നിന്ന് സാഞ്ചസിനെ പിഎസ്ജി വാങ്ങി എങ്കിലും താരത്തിനു കളിക്കുവാനുള്ള അവസരം ലഭിച്ചിരുന്നില്ല.ഇത് തന്നെ ആണ് വൈനാള്‍ഡത്തിനും റൂയിസിനും സംഭവിച്ചത്.

Leave a comment