EPL 2022 European Football Foot Ball International Football Top News transfer news

ക്ലെമന്റ് ലെങ്‌ലെറ്റിന്റെ ട്രാന്‍സ്ഫര്‍ ഫീസ്‌ മൂന്നിരട്ടി വര്‍ധിപ്പിച്ച് ബാഴ്സലോണ

July 26, 2023

ക്ലെമന്റ് ലെങ്‌ലെറ്റിന്റെ ട്രാന്‍സ്ഫര്‍ ഫീസ്‌ മൂന്നിരട്ടി വര്‍ധിപ്പിച്ച് ബാഴ്സലോണ

ടോട്ടൻഹാമുമായി വ്യക്തിപരമായ വ്യവസ്ഥകൾ അംഗീകരിച്ച 28 കാരനായ ഫ്രഞ്ച് പ്രതിരോധ താരം ക്ലെമന്റ് ലെങ്‌ലെറ്റിനെ വിൽക്കാൻ ട്രാന്‍സ്ഫര്‍ ഫീസ്‌ വര്‍ധിപ്പിച്ച് ബാഴ്സലോണ.താരത്തിനു വേണ്ടി അവര്‍ ആവശ്യപ്പെടുന്നത് 15 മില്യൺ യൂറോ ആണ്.താരം കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാമിന് വേണ്ടി ലോണില്‍ കളിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ സേവനത്തില്‍  ക്ലബിന് തൃപ്തിയുമുണ്ട്.

Tottenham complete Lenglet loan transfer as Barcelona finally begin to free  up some cash | Goal.com India

കഴിഞ്ഞ മാസത്തെ റിപ്പോർട്ടുകൾ പ്രകാരം 5 മില്യൺ യൂറോക്ക് താരത്തിനെ വില്‍ക്കാന്‍ ബാഴ്സ തയ്യാര്‍ ആയിരുന്നു.ടോട്ടൻഹാം ആ  തുക നൽകാൻ തയ്യാറുമാണ്.എന്നാൽ അതിനുശേഷം, ബാഴ്‌സലോണയുടെ ആവശ്യങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളില്‍ തന്നെ മാറി.ലാലിഗ റൂളുകള്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന അവര്‍ക്ക് നിലവില്‍ ലെന്‍ഗ്ലറ്റിനെ വിറ്റ് അതില്‍ നിന്ന് പരാമാവധി ലാഭം നേടാനുള്ള ശ്രമം ആണ് നടക്കുന്നത്.ഇത് ടോട്ടന്‍ഹാം അംഗീകരിക്കുമോ എന്നത് വലിയ ഉറപ്പ് ഇല്ല.എന്നാല്‍ താരത്തിനെ തങ്ങളുടെ സ്ക്വാഡില്‍ നിര്‍ത്താനുമുള്ള തീരുമാനം ബാഴ്സക്ക് ഇല്ല.അറൂഹോ,മാര്‍ട്ടിനസ്,കൂണ്ടേ,ക്രിസ്റ്റ്യന്‍സണ്‍ ഇത് കൂടാതെ ബാഴ്സയുടെ ബി ടീമിലെ യുവ താരമായ മിക്കായില്‍ ഫയെ എന്നിവര്‍ ഉള്ളപ്പോള്‍ സെന്റര്‍ ബാക്ക് റോളില്‍ ലെന്‍ഗ്ലറ്റ്‌ ഒരധിക പറ്റാണ്.

Leave a comment