EPL 2022 European Football Foot Ball International Football Top News transfer news

പ്രീ സീസന്‍ ; ലയൺ സിറ്റി സെയിലേഴ്‌സിനെ നേരിടാന്‍ ടോട്ടന്‍ഹാം

July 26, 2023

പ്രീ സീസന്‍ ; ലയൺ സിറ്റി സെയിലേഴ്‌സിനെ നേരിടാന്‍ ടോട്ടന്‍ഹാം

ഇന്നത്തെ സൗഹൃദ മത്സരത്തില്‍ ടോട്ടൻഹാം ഹോട്‌സ്‌പർ സിങ്കപൂര്‍ ക്ലബ്‌ ആയ ലയൺ സിറ്റി സെയിലേഴ്‌സിനെതിരേ കളിക്കാന്‍ ഇറങ്ങുന്നു.ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.തങ്ങളുടെ ആദ്യ പ്രീ സീസന്‍ മത്സരത്തില്‍ മികച്ച രീതിയില്‍ കളിച്ചു വന്നു എങ്കിലും വെസ്റ്റ് ഹാം യുണൈറ്റഡിനോട് ടോട്ടന്‍ഹാം പരാജയപ്പെട്ടിരുന്നു.

Tottenham vs Lion City Sailors - Pre-season friendly: TV channel, team  news, lineups & prediction

ഇന്നത്തെ മത്സരത്തിലും കോച്ച് ആയ ആംഗേ പോസ്‌റ്റെകോഗ്ലോ കഴിഞ്ഞ തവണത്തെ പോലെ  ടീമിലെ എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കിയേക്കും.ഡെസ്റ്റിനി ഉഡോഗിയും പിയറി-എമിലെ ഹോജ്ബ്ജെർഗും ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ ഉണ്ടാകും എന്ന് റിപ്പോര്‍ട്ട് പറയുന്നു.ജിയോവാനി ലോ സെൽസോ, റിച്ചാർലിസൺ തുടങ്ങിയ കളിക്കാർക്കും ഫോമിലേക്ക് ഉയരാനുള്ള അവസരം മാനേജര്‍ നല്‍കിയേക്കും.ഈ മത്സരത്തിനു ശേഷം പ്രീ സീസന്‍ ടൂര്‍ നിര്‍ത്തി ടോട്ടന്‍ഹാം ഉടന്‍ തന്നെ ലണ്ടനിലേക്ക് മടങ്ങും.ശേഷിക്കുന്ന തയ്യാറെടുപ്പുകള്‍ അവിടെ നിന്നായിരിക്കും.

Leave a comment