EPL 2022 European Football Foot Ball International Football Top News transfer news

സിറ്റി – ബയേണ്‍ പ്രീ സീസന്‍ മത്സരം ഇന്ന്

July 26, 2023

സിറ്റി – ബയേണ്‍ പ്രീ സീസന്‍ മത്സരം ഇന്ന്

ബുണ്ടസ്‌ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ട്രെബിൾ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും ഇന്ന്  ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയത്തിൽ പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഏറ്റു മുട്ടിയേക്കും.ഇന്ന് ഇന്ത്യന്‍ സമയം നാല് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ഇരുകൂട്ടരും അവസാനം ഒരു സൗഹൃദ മത്സരത്തില്‍ കളിച്ചപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടിയത് സിറ്റി ആയിരുന്നു.

Manchester City's Mateo Kovacic in action with Yokohama F Marinos' Ken Matsubara on July 23, 2023

കഴിഞ്ഞ ചാമ്പ്യന്‍സ്  ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ -സിറ്റി പോരാട്ടത്തിലും ജര്‍മന്‍ ടീമിനെ സിറ്റി ടീം പരാജയപ്പെടുത്തി.രണ്ടു ലെഗിലും കൂടി ഒന്നിനെതിരെ നാല് ഗോളിനാണ് സിറ്റി ജയം നേടിയത്.അതിനു നേരിയ രീതിയില്‍ പ്രതികാരം ചെയ്യാനുമുള്ള അവസരം കൂടിയാണ് ജര്‍മന്‍ മാനേജര്‍ ആയ ടുഷലിന് ലഭിച്ചിരിക്കുന്നത്.പരിക്ക് മൂലം ഇന്നത്തെ മത്സരത്തില്‍ മുള്ളര്‍,ന്യൂയര്‍ എന്നിവര്‍ കളിച്ചേക്കില്ല.മാൻ സിറ്റിയെ സംബന്ധിച്ചിടത്തോളം, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഉണ്ടായ ഹാംസ്ട്രിംഗ് പരിക്ക് മൂലം പ്ലേ മേക്കർ കെവിൻ ഡി ബ്രൂയ്‌നയുടെ സേവനം ഇന്നത്തെ മത്സരത്തില്‍  ലഭിച്ചേക്കില്ല.

Leave a comment