ജാപ്പനീസ് മിഡ്ഫീൽഡർ റെയ് തച്ചിക്കാവയെ ജംഷഡ്പൂർ എഫ്സി സ്വന്തമാക്കി
മധ്യനിരയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ജംഷഡ്പൂർ എഫ്സി ജാപ്പനീസ് താരമായ റെയ് തച്ചിക്കാവയെ വരാനിരിക്കുന്ന സീസണിൽ ഒപ്പുവച്ചു.25 വയസ്സുള്ള താരത്തിനു ക്ലബ് എട്ടാം നമ്പര്‍ ജേഴ്സിയാണ് നല്കാന് ഉദ്ദേശിക്കുന്നത്.മാൾട്ടൻ ക്ലബ് ആയ സൈറൻസ് എഫ്സിയിൽ നിന്നാണ് താരം ഇന്ത്യന്‍ ഫുട്ബോള്‍ ലീഗിലേക്ക് വരുന്നത്.
കഴിഞ്ഞ സീസണിൽ സൈറൻസ് എഫ്സിക്ക് വേണ്ടി 23 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂ എങ്കിലും ക്രിയേട്ടിവിറ്റി ആണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്.2019-2021 സീസണില്‍ മറ്റൊരു മാള്‍ട്ട ക്ലബ് ആയ സാന്താ ലൂസിയക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.മാള്‍ട്ട ലീഗില്‍ കഴിവ് തെളിയിക്കുന്നതിന് മുന്‍പ് താരം പോര്‍ച്ചുഗീസ് ലീഗിലും കളിച്ചിട്ടുണ്ട്.താരത്തിന്റെ ഈ ഇന്റര്‍നാഷണല്‍ ലീഗില്‍ കളിച്ചുള്ള അനുഭവസമ്പത്ത് മുതല്‍ എടുക്കാനുള്ള ഒരുക്കത്തില്‍ ആണ് ജംഷഡ്പൂർ എഫ്സി.ഇന്ത്യയുടെയും ജാർഖണ്ഡിന്റെയും സംസ്കാരം സവിശേഷം ആണ് എന്ന് പറഞ്ഞ താരം ഇന്ത്യന്‍ ഫുട്ബോളില്‍ ഒരു ചരിത്രം കുറിക്കാന്‍ താന്‍ ഒരുക്കമാണ് എന്ന് വെളിപ്പെടുത്തി.