EPL 2022 European Football Foot Ball International Football Top News transfer news

“അവനെ ഇവിടെ നിർത്താൻ ഞങ്ങൾ പോരാടും!!!!!!!!!!”

July 25, 2023

“അവനെ ഇവിടെ നിർത്താൻ ഞങ്ങൾ പോരാടും!!!!!!!!!!”

തന്‍റെ സ്റ്റാര്‍ വിങ്ങ് ബാക്ക് ആയ കൈൽ വാക്കറിനെ ടീമില്‍ നിലനിര്‍ത്താന്‍ വേണ്ടി ശക്തമായി പോരാടുമെന്ന് പെപ് ഗാർഡിയോള വെളിപ്പെടുത്തി.കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയില്‍ വാക്കറിനു ടീമിലെ സ്ഥാനം നഷ്ട്ടം ആയി.അക്കാഞ്ചിയാണ് പെപ്പിന്റെ നിലവിലെ വിങ്ങ് ബാക്ക് പിക്ക്.ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പോലും സീനിയോറിറ്റി നോക്കാതെ അക്കാഞ്ചിയെ പെപ്പ് കളിപ്പിച്ചത് വാക്കറിനു വളരെ അധികം നിരാശ സമ്മാനിച്ചിരുന്നു.

താരത്തിനെ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്ക് ശ്രമം നടത്തുന്നുണ്ട്.ഇത് മുന്‍നിര്‍ത്തി പെപ്പും താരവും വലിയ ഒരു ചര്‍ച്ച കഴിഞ്ഞ ആഴ്ച്ച നടത്തിയിരുന്നു.”കൈല്‍ ഞങ്ങളെ വിട്ട് പോകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.എന്നാല്‍ കാര്യങ്ങള്‍ ഇതുവരെ എത്തിയിരിക്കുന്നു.അദ്ധേഹത്തെ നിലനിര്‍ത്താന്‍ ഞങ്ങള്‍ കഴിവതും ശ്രമിക്കും.ടീമിന് അദ്ദേഹത്തിന്റെ സേവനം അത്രക്ക് മൂല്യപ്പെട്ടത് ആണ്.അദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ ബയേണ്‍ ശ്രമം നടത്തും എന്നത് അറിയാം.എന്നാല്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തെല്ലാം ചെയ്യണമോ അതെല്ലാം ഞങ്ങള്‍ ചെയ്തിരിക്കും.അവസാന  തീരുമാനം  കൈലിന്റെ ഭാഗത്ത് നിന്ന് ആണ് വരേണ്ടത്.”പെപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment