മുന്‍ ബാഴ്സലോണ താരം മാൽകോം അല്‍ ഹിലാലുമായി കരാര്‍ ഒപ്പിടാന്‍ അടുക്കുന്നു
ബാഴ്സലോണക്ക് വേണ്ടി കളിച്ച ബ്രസീലിയന്‍ താരമായ മാൽകോം സൗദി അറേബ്യൻ ടീമായ അൽ ഹിലാലുമായി ഒപ്പ് വെക്കാന്‍ ഒരുങ്ങുന്നു.നിലവിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നാലാമത്തെ സൈനിംഗായി മാൽകോം അൽ ഹിലാലിന്റെ ലൈനപ്പിൽ ചേരും.സെർജെജ് മിലിങ്കോവി-സാവി, കലിഡൗ കൗലിബാലി, റൂബന്‍ നെവ്സ് എന്നിവർ ഹിലാലിന്റെ ഇതുവരെയുള്ള സൈനിങ്ങുകള്‍.
താരത്തിനെ റോമയില്‍ നിന്ന് റാഞ്ചി ബാഴ്സയിലെക്ക് കൊണ്ട് വന്നത് മുന്‍ പ്രസിഡന്റ് ആയ ബാര്ത്തിമ്യു ആയിരുന്നു.റോമക്ക് എതിരെയുള്ള നീരസം തീര്‍ക്കാന്‍ വേണ്ടി ആയിരുന്നു അന്ന് അദ്ദേഹം ഇങ്ങനെ ചെയ്തത്.ബാഴ്സ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ ഇരുന്ന ബ്രസീലിയന്‍ വിങ്ങറെ 2020 ലെ വേനൽക്കാല വിന്‍ഡോയില്‍ റഷ്യയിലെ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിനു വിറ്റു.106 കളികളിൽ നിന്ന് 42 ഗോളുകളും 24 അസിസ്റ്റുകളും നേടിയ അദ്ദേഹം ടീമിന് വേണ്ടി മികച്ച പ്രകടനം ആയിരുന്നു കാഴ്ച്ചവെച്ചത്.അതിനാല്‍ ആണ് 60 മില്യണ്‍ യൂറോ നല്കി താരത്തിനെ സൈന്‍ ചെയ്യാന്‍ ഹിലാല്‍ തീരുമാനിച്ചത്.