കിലിയന്‍ എംബാപ്പേയുമായി യാതൊരു തരത്തിലും ചര്‍ച്ച നടത്തിയിട്ടില്ല എന്ന് വെളിപ്പെടുത്തി ബാഴ്സലോണ
ഇന്നലെ ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കിലിയന്‍ എംബാപ്പെയുടെ ദിവസം ആയിരുന്നു.താരം അല്‍ ഹിലാല്‍,റയല്‍ മാഡ്രിഡ്,ചെല്‍സി എന്നീ ക്ലബുകളിലേക്ക് പോകും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു ഇന്നലെ.എന്നാല്‍ അതില്‍ ഏറ്റവും വിചിത്രം ആയി തോന്നിയത് താരത്തിനെ സൈന്‍ ചെയ്യാന്‍ ലക്‌ഷ്യം ഇട്ട് ബാഴ്സലോണ പിഎസ്ജിയെ കണ്ടു എന്ന റിപ്പോര്‍ട്ട്.
അത് പുറത്തു വിട്ടത് ആകട്ടെ പ്രമുഖ ഫ്രഞ്ച് പത്രമായ എല്‍ എക്കുപ്പേയും.ഇപ്പോഴും സൈന്‍ ചെയ്ത പല താരങ്ങളെ റെജിസ്റ്റര്‍ പോലും ചെയ്യാന്‍ ആകാതെ വിഷമിക്കുന്ന ബാഴ്സലോണക്ക് ഇത് എങ്ങനെ സാധിക്കും എന്ന സംശയത്തില്‍ ആയിരുന്നു എല്ലാവരം.എന്നാല്‍ ഇത് വെറും വ്യാജ വാര്‍ത്തയാണ് എന്നും എംബാപ്പേ തങ്ങളുടെ സ്വപ്നത്തില്‍ പോലും ഇല്ലാത്ത ഒരു താരമാണ് എന്നും ബാഴ്സയില്‍ നിന്ന് തന്നെ മറുപടി ലഭിച്ചു.അടുത്ത വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോ വരെ കാത്തിരുന്ന് എംബാപ്പേയെ ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യുന്നതിന് പകരം ഇപ്പോള്‍ തന്നെ താരത്തിനെ പണം കൊടുത്ത് വാങ്ങാന്‍ റയലിനെ പ്രേരിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പോലുള്ള വ്യാജ വാര്‍ത്തകള്‍ പിഎസ്ജി പുറത്തു വിടുന്നത് എന്ന് ബാഴ്സലോണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ പറഞ്ഞു.