മാർസെൽ സാബിറ്റ്സര്‍ ബോറൂസിയ താരമായി മാറി
ജൂഡ് ബെല്ലിംഗ്ഹാം റയൽ മാഡ്രിഡിലേക്ക് പോയതിനാല്‍ മിഡ്ഫീല്‍ഡില്‍ ഒരു പുതിയ താരത്തിന്റെ ഒഴിവ് ഡോര്‍ട്ടുമുണ്ടിനു ഉണ്ടായിരുന്നു.എന്നാല്‍ ഇന്നലെ എതിരാളി ബയേൺ മ്യൂണിക്കിൽ നിന്ന് മിഡ്ഫീൽഡർ മാർസെൽ സാബിറ്റ്സറെ സൈൻ ചെയ്ത് കൊണ്ട് അവര്‍ അത് തരണം ചെയ്തിരിക്കുന്നു.29-കാരനായ സാബിറ്റ്സർ 2027 ജൂൺ വരെ നീളുന്ന ഒരു കരാറില്‍ ആണ് ഒപ്പിട്ടത്.
തന്റെ പുതിയ ടീമംഗങ്ങൾക്കൊപ്പം ചേരാൻ താരം ഇന്ന് അമേരിക്കയിലേക്ക് പോകും.ഞങ്ങൾ തിരയുന്ന പ്രൊഫൈലിന് അദ്ദേഹം കൃത്യമായി യോജിക്കുന്നു – ഒരു ബോക്സ്-ടു-ബോക്സ് കളിക്കാരൻ എന്ന നിലയിൽ പ്രതിരോധത്തിലും ആക്രമണാത്മകമായും ഞങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു സെൻട്രൽ മിഡ്ഫീൽഡർ,അതാണ് മാർസൽ.കഠിനമായ മത്സരങ്ങളില്‍ അദ്ദേഹത്തിനെ പോലൊരു പോരാളി ഞങ്ങള്‍ക്ക് വളരെ അധികം മെച്ചം ചെയ്യും.ഈ ക്ലബ് താരത്തിന്റെ വരവില്‍ വളരെ അധികം സന്തോഷത്തില്‍ ആണ്.” ഡോർട്ട്മുണ്ട് സ്പോർട്സ് ഡയറക്ടർ സെബാസ്റ്റ്യൻ കെഹൽ പറഞ്ഞു






































