എമേർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പ് ഇന്ത്യ എയെ തകർത്ത് പാകിസ്ഥാൻ എയ്ക്ക് കിരീടം
ഞായറാഴ്ച നടന്ന എമേർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പ് ഇന്ത്യ എയെ തകർത്ത് പാകിസ്ഥാൻ എയ്ക്ക് കിരീടം. ഇന്ത്യ ‘എ’യ്ക്കെതിരെ ഉജ്ജ്വല വിജയത്തോടെ പാകിസ്ഥാൻ ‘എ’ എസിസി പുരുഷ എമർജിംഗ് ടീം ഏഷ്യാ കപ്പ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എ 352/8 എന്ന സ്കോറാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ
റിനിറങ്ങിയ ഇന്ത്യയെ 224 റൺസിന് പുറത്താക്കി 128 റൺസിന് വിജയിച്ചു. ഇന്ത്യക്കായി ഓപ്പണർ അഭിഷേക് ശർമ്മ 61 റൺസെടുത്തപ്പോൾ ഏഴ് ബാറ്റ്സ്മാൻമാർ 15 റൺസിന് താഴെ പുറത്തായി. പാകിസ്ഥാന് വേണ്ടി സുഫിയാൻ മുഖീം മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ പാകിസ്ഥാൻ ഇന്നിംഗ്സിൽ തയ്യബ് താഹിർ 108 റൺസ് നേടിയിരുന്നു. ഓപ്പണർ സാഹിബ്സാദ ഫർഹാൻ 65 റൺസെടുത്തപ്പോൾ മുബാസിർ ഖാൻ 35 റൺസെടുത്തു. റിയാൻ പരാഗ് (2/24), രാജ്വർധൻ ഹംഗാർഗേക്കർ (2/48) എന്നിവരാണ് ഇന്ത്യക്കായി ഏറ്റവും മികച്ച ബൗളിംഗ് ആണ് നടത്തിയത്..






































