Foot Ball International Football ISL Top News transfer news

ചെന്നൈയിൻ എഫ്‌സിയെ വീണ്ടും ഉയരങ്ങളിലെത്തിക്കാൻ ആഗ്രഹിക്കുന്നു: ഓവൻ കോയിൽ

July 22, 2023

ചെന്നൈയിൻ എഫ്‌സിയെ വീണ്ടും ഉയരങ്ങളിലെത്തിക്കാൻ ആഗ്രഹിക്കുന്നു: ഓവൻ കോയിൽ

ചെന്നൈയിൻ എഫ്‌സിയിലേക്കുള്ള ഓവൻ കോയിലിന്റെ തിരിച്ചുവരവ് ഇതിനകം തന്നെ ആരാധകരെ വളരെ ആവേശത്തില്‍ ആഴ്ത്തിയിട്ടുണ്ട്.ഇന്ത്യന്‍ ഫുട്ബോളില്‍ പേര് കേട്ട കോച്ച് ആയ കോയില്‍ ചെന്നൈയിലേക്ക് ഉള്ള തിരിച്ചു വരവ് താന്‍ പണ്ട് നിര്‍ത്തി പോയ എ പ്രൊജക്റ്റ് വീണ്ടും തുടങ്ങാന്‍ ആണ് എന്നും അദ്ദേഹം അറിയിച്ചു.

“ഞാന്‍ ഇപ്പോള്‍ പല താരങ്ങളെയും കണ്ടു.ഒന്നാന്തരം കളിക്കാര്‍.എന്നാല്‍ അവരുടെ ബാക്ക്ഗ്രൗണ്ടോ ഒന്നും എനിക്ക് അറിയില്ല.എന്നാല്‍ ഞാന്‍ മുന്‍പ് ചെയ്തത് പോലെ ഒരു മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ എനിക്ക് കഴിയും എന്ന് തോന്നുന്നു.ഞങ്ങള്‍ എപ്പോള്‍ ഒകെ കളിച്ചിട്ടുണ്ടോ അപ്പോള്‍ ഉണ്ടായ പോലത്തെ മികച്ച അട്ടാക്കിങ്ങ് പ്ലേ കളിക്കാന്‍ പോന്ന ടീമിനെ ഉണ്ടാക്കി എടുക്കുക  തന്നെ ആണ് എന്‍റെ മനസ്സിലെ ആഗ്രഹം. പക്ഷേ, അത് ചെയ്യാൻ സമയമെടുക്കും.”പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ കോയിൽ പറഞ്ഞു.

Leave a comment