Foot Ball International Football ISL Top News transfer news

മണിപൂരി താരമായ ദിനേശ് സിങ്ങിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈന്‍ ചെയ്തു

July 22, 2023

മണിപൂരി താരമായ ദിനേശ് സിങ്ങിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈന്‍ ചെയ്തു

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി രണ്ട് വർഷത്തെ കരാറിൽ  ഡിഫൻഡർ സൊറൈഷാം ദിനേശ് സിംഗിനെ സൈന്‍ ചെയ്തതായി  പ്രഖ്യാപിച്ചിരിക്കുന്നു.കേരള ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപ് സിംഗിന്റെ ഇളയ സഹോദരനാണ് ഡിഫൻഡർ.കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറന്നു  2023-24 ഫുട്ബോൾ സീസണിൽ ഒരു പുതിയ തുടക്കം കുറിക്കാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി.

Kerala Blasters in talks with Manipuri defender Dinesh Singh - Halfway  Football

2016-ൽ റിയൽ കാശ്മീരിലൂടെയാണ് ദിനേശിന്റെ പ്രൊഫഷണൽ യാത്ര ആരംഭിച്ചത്.2021-22 സീസണില്‍ ശ്രീനിധി ഡെക്കാണിലേക്ക് മാറിയ താരം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങി.രണ്ട് സീസണുകളിൽ അവിടെ കളിച്ച താരം പല മുന്‍ നിര ക്ലബുകളുടെയും ശ്രദ്ധ ആകര്‍ഷിച്ചു.പല ക്ലബുകള്‍ വിളിച്ചിട്ടും താരത്തിനു തന്‍റെ ജന്മനാടായ മണിപൂരിനെ പ്രതിനിതീകരിക്കുന്ന നോര്‍ത്ത് ഈസ്റ്റ്‌ ടീമിന് കളിക്കാന്‍ വേണ്ടിയാണ് താരം തീരുമാനിച്ചത്.ഇന്ത്യൻ ഫുട്ബോളിനായി പല യുവ താരങ്ങളെ നല്‍കിയ ക്ലബില്‍ ചേരുന്നത് തനിക്ക് അഭിമാനം ആണ് എന്നും താരം രേഖപ്പെടുത്തി.

Leave a comment