അജിങ്ക്യ രഹാനെക്ക് പിന്തുണ നല്‍കി വസിം ജാഫര്‍
ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള വിജയകരമായ ഐപിഎൽ സീസണിനു ശേഷം രഹാനെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. തുടർന്ന് ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ താരം മികച്ച രീതിയില്‍ ബാറ്റ് വീശി.എന്നാൽ വിന്‍ഡീസിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ രഹാനെ പരാജയപ്പെട്ടു.
35 കാരനായ ബാറ്റർക്ക് നേരെ ധാരാളം വിമർശനങ്ങൾ ഉയരുന്നുണ്ട്.എന്നാല്‍ താരത്തിനു ഉറച്ച് പിന്തുണ നല്‍കി മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.”80-90 ടെസ്റ്റുകൾ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരത കാണിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. അദ്ദേഹത്തിന് അതുസാധിച്ചാല്‍ ഇന്ത്യയുടെ ഒരു പക്ഷെ ഭാവി ടെസ്റ്റ് ക്യാപ്റ്റന്‍ വരെ ആവാന്‍ രഹാനെക്ക് കഴിയും.രോഹിത് കഴിഞ്ഞാല്‍ നിലവിലെ ഇന്ത്യന്‍ ടീമിലെ മികച്ച ക്യാപ്റ്റന്‍ അദ്ദേഹം ആണ്.എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ ഉള്ള കടമ്പ റണ്‍സ് കണ്ടെത്തി പിച്ചില്‍ ഔട്ട് ആവാതെ നില്‍ക്കുക എന്നത് ആണ്.2021-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അദ്ദേഹം കാണിച്ചത് എന്തെന്ന് കണ്ടാല്‍ തന്നെ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസ്സില്‍ ആകും.”ജാഫർ ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.






































