“ദയനീയമായ അമ്പയറിംഗ്”: ബംഗ്ലാദേശിൽ ഒഫീഷ്യലുകള്‍ക്കെതിരെ ഹർമൻപ്രീത് കൗർ
ബംഗ്ലാദേശ് ടീമിനെതിരെ ഇന്നത്തെ ഏകദിന മത്സരത്തില്‍ സമനില കുരുക്കില്‍ അകപ്പെട്ടു ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം.മൂന്നു മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 എന്ന നിലയില്‍ ഇരു ടീമുകളും നേടി.മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹർമൻപ്രീത് തന്‍റെ നീരസം മറച്ചു വെച്ചില്ല.മത്സരം നിയന്ത്രിച്ച അമ്പയറുടെ പ്രകടനം ദയനീയം എന്നായിരുന്നു അവര്‍ വിശേഷിപ്പിച്ചത്.
ഗെയിമിൽ നിന്ന് ഞങ്ങൾക്ക് ധാരാളം പഠിക്കാനുണ്ടെന്ന് ഞാൻ കരുതുന്നു.ഞങ്ങളുടെ പ്രകടനം ഇനിയും ഏറെ മെച്ചപ്പെടുത്തണം , എന്നത് ശരി തന്നെ ,എന്നാല്‍ മത്സരം നിയന്ത്രിച്ച അമ്പയറിങ് ഞങ്ങളെ വളരെ അത്ഭുതപ്പെടുത്തി.അടുത്ത തവണ ഞങ്ങൾ ബംഗ്ലാദേശിൽ വരുമ്പോൾ ഇത്തരത്തിലുള്ള അമ്പയറിംഗിനെ നേരിടണമെന്നും അതിനനുസരിച്ച് സ്വയം തയ്യാറെടുക്കണമെന്നും ഞങ്ങൾ ഉറപ്പാക്കും, ”ഹർമൻപ്രീത് മത്സരശേഷം ബ്രോഡ്കാസ്റ്ററോട് പറഞ്ഞു.വളരെ നല്ല സെന്‍സിബിള്‍ ആയി ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ പുകഴ്ത്തി സംസാരിക്കാനും ഹർമൻപ്രീത് മറന്നില്ല.






































