EPL 2022 European Football Foot Ball International Football Top News transfer news

എസിഎൽ പരിക്കിനെ തുടർന്ന് ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ഒരുങ്ങി ഡേവിഡ് സിൽവ

July 22, 2023

എസിഎൽ പരിക്കിനെ തുടർന്ന് ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ഒരുങ്ങി ഡേവിഡ് സിൽവ

മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരം ഡേവിഡ് സിൽവ  എസിഎൽ പരിക്കിനെ തുടർന്ന് വിരമിക്കാനൊരുങ്ങുന്നു.പരിശീലനതിനിടെ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്.പരിക്ക് സാരമാണ് ,അതിനാല്‍ താരത്തിന് നിലവില്‍ വിശ്രമം അനിവാര്യം ആണ് എന്ന് മെഡിക്കല്‍ ടീം താരത്തിനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.സിൽവ തന്റെ കരിയർ ആരംഭിച്ചത് വലൻസിയയിൽ നിന്നാണ്, അവിടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരത്തിനെ സിറ്റി സൈന്‍ ചെയ്യുകയായിരുന്നു.

David Silva, Real Sociedad

 

2010 ലെ വേനൽക്കാലത്ത് മിഡ്ഫീൽഡർ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറി, അവിടെ ക്ലബ്ബിന്റെ ചരിത്രത്തിലെ  ഇതിഹാസ താരങ്ങളിൽ ഒരാളായി.സ്പാനിഷ് താരം സിറ്റിക്ക് വേണ്ടി 436 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളും , 140 അസിസ്റ്റുകളും നേടി.താരം മാഞ്ചസ്റ്റര്‍ ബ്ലൂസിനു ഒപ്പം നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 14 ട്രോഫികൾ നേടി.പത്ത് വർഷത്തിന് ശേഷം, പ്ലേമേക്കർ പിന്നീട് സ്പെയിനിലേക്ക് മടങ്ങി എത്തി.ഒരു ദശാബ്ദത്തിനിടെ ആദ്യമായി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ തന്റെ ടീമിനെ സഹായിച്ച ശേഷം ആണ് താരം കളിയില്‍ നിന്നും വിട വാങ്ങാന്‍ നില്‍ക്കുന്നത്.

Leave a comment