ബാഴ്സയുടെ പ്രീ സീസണ്‍ പോരാട്ടത്തിനു നാളെ തുടക്കം ; എതിരാളികള്‍ യുവന്‍റ്റസ്
തങ്ങളുടെ പ്രീ-സീസൺ ടൂറുകൾക്ക് തുടക്കമിട്ടുകൊണ്ട്, ബാഴ്‌സലോണ ശനിയാഴ്ച കാലിഫോർണിയയിൽ ഒരു സൗഹൃദ മത്സരത്തില്‍ യുവന്റസിനെ ഏറ്റുമുട്ടും.അമേരിക്കന്‍ ഫുട്ബോള്‍ ടീം ആയ സാൻ ഫ്രാൻസിസ്കോ 49 ers ന്റെ ലെവി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.ഇന്ത്യന്‍ സമയം രാവിലെ എട്ടു മണിക്ക് ആണ് മത്സരത്തിന്‍റെ കിക്കോഫ്.
കഴിഞ്ഞ തവണ ലീഗ് കിരീടം നേടി കൊണ്ട് സാവിക്ക് കീഴില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ബാഴ്സലോണ.ഇത് കൂടാതെ ഗുണ്ടോഗന്‍,റോമിയു,ഇനിഗോ ,മാര്‍ട്ടിനസ് എന്നിവരുടെ വരവോടെ ബാഴ്സ ടീം കൂടുതല്‍ കരുത്തര്‍ ആയിരിക്കുകയാണ്.നാളത്തെ മത്സരത്തില്‍ ഒഫീഷ്യല്‍ ആയല്ല എങ്കിലും ഗുണ്ടോഗന്‍,റോമിയു എന്നിവര്‍ ബാഴ്സക്ക് വേണ്ടി തങ്ങളുടെ ആദ്യ മത്സരം കളിച്ചേക്കും.യുവന്‍റ്റസിന്‍റെ കാര്യത്തില്‍ നേരെ തിരിച്ചാണ്.മാനേജര്‍ അലെഗ്രി നിലവില്‍ പിച്ചിനു അകത്തും പുറത്തും സമ്മര്‍ദം നേരിടുകയാണ്.മാനെജ്മെന്റ് താരങ്ങളെ ബലമായി ഒഴിപ്പിക്കുകയാണ്,ഇത് കൂടാതെ ടീമില്‍ നിന്ന് പ്രമുഖ താരങ്ങള്‍ എല്ലാം കൊഴിഞ്ഞു പോകൊണ്ടിരിക്കുകയാണ്.ഇത് കൂടാതെ ലീഗില്‍ ഏഴാം സ്ഥാനത് ഫിനിഷ് ചെയ്ത യുവേക്ക് അടുത്ത സീസണില്‍ കോണ്‍ഫറന്‍സ് ലീഗ് കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു.






































