EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗ് സമ്മര്‍ സീരീസ് ; ചെല്‍സി vs ബ്രൈട്ടന്‍ പോരാട്ടം നാളെ

July 22, 2023

പ്രീമിയര്‍ ലീഗ് സമ്മര്‍ സീരീസ് ; ചെല്‍സി vs ബ്രൈട്ടന്‍ പോരാട്ടം നാളെ

പ്രീമിയർ ലീഗ് സമ്മർ സീരീസിന്റെ ഭാഗമായി ശനിയാഴ്ച നടന്ന ഫ്ലോറിഡ കപ്പ്‌ ഫൈനലില്‍ വ്രെക്സാമിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ച ചെല്‍സി നാളെ പ്രീമിയര്‍ ലീഗ് ടീം ആയ ബ്രൈട്ടനെ നേരിടാന്‍ ഒരുങ്ങുന്നു.ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ ഇരുടീമുകളും ഏറ്റുമുട്ടും, ആസ്റ്റൺ വില്ല, ന്യൂകാസിൽ യുണൈറ്റഡ്, ബ്രെന്റ്‌ഫോർഡ്, ഫുൾഹാം എന്നിവയും അടുത്ത എട്ട് ദിവസങ്ങളിലായി നടക്കുന്ന ആറ് ടീമുകളുടെ ടൂർണമെന്റിൽ പങ്കെടുക്കും.നാളെ ഇന്ത്യന്‍ സമയം രാവിലെ നാലര മണിക്ക് ആണ് മത്സരം.

Chelsea defender Wesley Fofana after suffering a knee injury against AC Milan on October 5, 2022.

പുതിയ മാനേജര്‍ ആയ മൌറിഷ്യോ പോച്ചേട്ടീനോയുടെ കീഴില്‍ ഒരു പുതിയ തുടക്കത്തിനു ആരംഭം കുറിക്കാന്‍ ഒരുങ്ങുകയാണ് ചെല്‍സി.ടീമില്‍ നിന്ന് വേണ്ടാത്ത താരങ്ങളെ എല്ലാം വിറ്റ്‌ ഒഴിക്കുന്നതില്‍ ചെല്‍സി വിജയം കണ്ടിരിക്കുന്നു.ഇനി ഒരു മികച്ച തുടക്കം നേടുക എന്നത് മാത്രമാണ് ചെല്‍സിയുടെ ഇപ്പോഴത്തെ ലക്ഷ്യം.കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരുടെ എല്ലാം പേടി സ്വപ്നം ആയിരുന്നു ബ്രൈട്ടന്‍.ചെല്‍സി,ആഴ്സണല്‍,ടോട്ടന്‍ഹാം,ലിവര്‍പൂള്‍ എന്നീ ടീമുകളെ എല്ലാം തോല്‍പ്പിച്ച ബ്രൈട്ടന്‍ അടുത്ത സീസണില്‍ യൂറോപ്പ ലീഗ് യോഗ്യതയും നേടിയിട്ടുണ്ട്.അവരെ ഈ പ്രാതാപത്തില്‍ എത്തിക്കാന്‍ ഉള്ള പ്രധാന പങ്കും വഹിച്ചത് അവരുടെ മാനേജര്‍ ആയ റോബർട്ടോ ഡി സെർബിയുടെ മിടുക്ക് ആണ്.സൗദിയില്‍ നിന്നും പല വമ്പന്‍ ഓഫറുകള്‍ വന്നിട്ടും ബ്രൈട്ടനില്‍ താന്‍ തുടങ്ങി വെച്ച പ്രൊജക്റ്റില്‍ തുടരാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

Leave a comment