അമേരിക്കന്‍ മണ്ണില്‍ ഇന്ന് തീ പാറും സൗഹൃദ പോരാട്ടം !!!!
ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നാളെ ഒരു ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം.ആഴ്സണൽ തങ്ങളുടെ ചിരവൈരികള്‍ ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ബുധനാഴ്ച എംഎല്‍എസ് ഓൾ-സ്റ്റാർസിനെ 5-0 ന് തോൽപ്പിച്ചാണ് ഗണ്ണേഴ്സ് അവരുടെ അമേരിക്കന്‍ പ്രീ സീസന് കാമ്പെയിന് ആരംഭിച്ചത്.യുണൈറ്റഡ് ആകട്ടെ അടുത്തിടെ എഡിൻബറോയിൽ ലിയോണിനെ 1-0 ന് തോൽപ്പിച്ചിരുന്നു.
ഇരു ടീമുകളും അനേകം മാറ്റങ്ങള്‍ വരുത്തിയാണ് ഈ സീസണിനു തയ്യാര്‍ എടുക്കുന്നത്. ആഴ്സണലില്‍ കായി ഹാവേര്‍ട്ട്സ്,ഡേക്ലാന്‍ റൈസ് എന്നിവരുടെ വരവ് ടീമിനെ വളരെ അധികം ശക്തിപ്പെടുത്തുന്നു.അതേസമയം പുതിയ ക്യാപ്റ്റന്‍ ആയ ബ്രൂണോക്ക് കീഴില്‍ ഒരു പുത്തന്‍ എനര്‍ജിയോടെ ആണ് യുണൈറ്റഡ് കളിക്കാന്‍ ഇറങ്ങുന്നത്.ഗോള്‍ കീപ്പര്‍ ഒനാന,മിഡ്ഫീല്‍ഡില്‍ മുന്‍ ചെല്‍സി താരമായ മേസന് മൗണ്ട് എന്നിങ്ങനെ യുണൈറ്റഡും പല മികച്ച സൈനിങ്ങുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഇരു കൂട്ടരും തങ്ങളുടെ ബ്രാന്‍ഡ് ന്യൂ ടീമുമായി കളിക്കാന്‍ ഇറങ്ങുമ്പോള്‍ മത്സരം ഒട്ടും സൗഹൃദം ആവുകയില്ല എന്നത് തീര്‍ച്ചയാണ്..നാളെ രാവിലെ ഇന്ത്യന്‍ സമയം രണ്ടര മണിക്ക് ആണ് മത്സരം.






































