അമേരിക്കന്‍ മണ്ണില്‍ ഉയര്‍ത്ത് എഴുന്നേറ്റ് മിശിഹാ !!!!
സൗദിയില്‍ നിന്ന് വന്‍ ഓഫറുകള്‍ പലതും ഉണ്ടായിട്ടും മെസ്സി അമേരിക്കന്‍ ലീഗ് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം സ്വസ്ഥമായ ജീവിതം ആഗ്രിഹച്ചാണ്.ആരാധകരുടെ ആര്‍പ്പു വിളികളില്‍ നിന്നും മീഡിയകളുടെ ചോദ്യങ്ങളില്‍ നിന്നും വഴുതി മാറാന്‍ ആണ് തനിക്ക് ഇപ്പോള്‍ ആഗ്രഹം എന്ന് താരം വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ മെസ്സിയെ പോലൊരു താരത്തിന്റെ പ്രധാന ശാപം എന്തെന്നാല്‍ അദ്ദേഹത്തിന് ഏതൊരു മൂലയില്‍ നിന്നും ആരാധകര്‍ ഉണ്ടാകും എന്നത് ആണ്.
ഇന്നലെ മയാമിയില്‍ താരം തന്റെ അരഞ്ഞേറ്റം നടത്തി.അത് കാണാന്‍ അമേരിക്കയിലെ തന്നെ എല്ലാ മുന്‍ നിര വിനോദ, കായിക ഐക്കണുകൾ ഒത്തുകൂടി.താരത്തിനെ കാണാന്‍ സ്റ്റേഡിയം നിറഞ്ഞ് ആരാധകരും വന്നു.കിം കർദാഷിയാൻ, ലെബ്രോൺ ജെയിംസ്, ബെക്കി ജി, സെറീന വില്യംസ് എന്നിങ്ങനെ പല മുനിര സെലിബ്രെട്ടികളും ഇന്നലെ മെസ്സിയുടെ കളി കാണാന്‍ എത്തിയിരുന്നു.ആദ്യ ഇലവനില്‍ അദ്ധേഹത്തെ കാണാന്‍ ആകാതെ കാണികള്‍ വിഷമിച്ചു.എന്നാല്‍ എല്ലാവര്ക്കും സന്തോഷം സമ്മാനിച്ചു കൊണ്ട് 54 ആം മിനുട്ടില്‍ മെസ്സി പിച്ചിലേക്ക് ഇറങ്ങി.ഇറങ്ങിയത് മാത്രമല്ല അദ്ദേഹം ആരാധകര്‍ക്ക് വിരുന്നു ഒരുക്കിയത് 94 ആം മിനുട്ടിലെ വിജയ ഗോള്‍ നേടിയാണ്.അതും ഒന്നാന്തരം ഒരു ഫ്രീ കിക്കില്‍ നിന്ന്.സംഭവം സമൂഹ മാധ്യമങ്ങളില്‍ എങ്ങും വൈറല്‍.ആദ്യ കളി കൊണ്ട് മിശിഹാ അമേരിക്ക ഇളക്കി മറിച്ചിരിക്കുന്നു.സ്വസ്ഥമായ ജീവിതം ലക്ഷ്യം വെച്ച് ഫ്ലോറിഡയിലേക്ക് പോയ മെസ്സിക്ക് അത് ലഭിക്കുമോ എന്നത് വളരെ അധികം സംശയം തന്നെ ആണ്.കാരണം ഒറ്റ ദിവസം കൊണ്ട് തന്നെ അത്രയധികം ആരാധകരെ അദ്ദേഹം സൃഷ്ട്ടിച്ചു കഴിഞ്ഞു.






































