പറഞ്ഞു മടുത്തു ; എംബാപ്പേയേ എന്ത് വന്നാലും വില്‍ക്കാന്‍ തീരുമാനിച്ച് പിഎസ്ജി ബോര്‍ഡ്
പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ പ്രീ-സീസൺ ടീമിൽ നിന്ന് സ്റ്റാർ ഫോർവേഡ് കൈലിയൻ എംബാപ്പെയെ ഒഴിവാക്കുകയും ഫ്രാൻസ് ഇന്റർനാഷണലിനെ വിൽപ്പനയ്ക്ക് വയ്ക്കുകയും ചെയ്തിരിക്കുന്നു.താരത്തിന്‍റെ പിഎസ്ജിയിലെ ഭാവിയെ പറ്റി വ്യാപകമായ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.താരത്തിനോട് ഒരു വര്‍ഷം കൂടി നീളുന്ന കരാറില്‍ ഒപ്പിടാന്‍ പിഎസ്ജി ആവശ്യപ്പെട്ടു.എന്നാല്‍ അദ്ദേഹം അത് ചെയ്യാത്തത് അവരെ നല്ല പോലെ ദേഷ്യത്തില്‍ ആഴ്ത്തുന്നു.
താരവും റയലും തമ്മില്‍ ഇതിനകം തന്നെ ചര്‍ച്ച നടത്തി എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്ന് പിഎസ്ജി മാനെജ്മെന്റ് വിശ്വസിക്കുന്നു.കരാര്‍ നീട്ടിയില്ല എങ്കില്‍ അടുത്ത സീസണില്‍ താരത്തിനു ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ് വിടാന്‍ ആകും.ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് എംബാപ്പേയെ ഇപ്പോള്‍ വില്പനക്ക് വെച്ചിരിക്കുന്നത്.താരത്തിനു വേണ്ടി അവര്‍ ആവശ്യപ്പെടുന്ന തുക ഏകദേശം 200 മില്യണ്‍ യൂറോ ആണ്.അത് നല്‍കിയാല്‍ ഡീലുമായി മുന്നോട്ട് പോകാം എന്ന തീരുമാനത്തില്‍ ആണ് പിഎസ്ജി.പിഎസ്ജി തങ്ങളുടെ പ്രീ സീസണ്‍ കളിക്കാന്‍ പോകുന്നത് ജപ്പാനിലേക്ക് ആണ്.






































