EPL 2022 European Football Foot Ball International Football Top News transfer news

നോഹ ഒകാഫോര്‍ ;മിലാന്‍റെ പുതിയ സൈനിങ്ങ്

July 21, 2023

നോഹ ഒകാഫോര്‍ ;മിലാന്‍റെ പുതിയ സൈനിങ്ങ്

റെഡ് ബുൾ സാൽസ്ബർഗിൽ നിന്ന് നോഹ ഒകാഫോറിനെ സൈന്‍ ചെയ്യാനുള്ള കരാറില്‍ എസി മിലാന്‍ ഉടന്‍ തന്നെ ഒപ്പിടും എന്ന് റിപ്പോര്‍ട്ട് നല്‍കി ഇറ്റാലിയന്‍ മാധ്യമങ്ങള്‍.പ്രമുഖ ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്പെഷലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡീല്‍ നാളെയെ പൂര്‍ത്തിയാകുകയുള്ളൂ.

നാളെ രാവിലെ താരം മിലാനില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കും.ആഡ്-ഓണുകൾ ഉൾപ്പെടെ 13-15 മില്യൺ യൂറോയ്ക്ക് ആണ് സ്ട്രൈക്കറേ മിലാന്‍ സൈന്‍ ചെയ്യാന്‍ പോകുന്നത്.കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ മിലാനെതിരെ തന്നെ താരം മികച്ച ഗോള്‍ നേടിയിരുന്നു.സാൽസ്ബർഗിനൊപ്പം 110 മത്സരങ്ങളിൽ നിന്ന് ഒകാഫോർ 34 ഗോളുകൾ നേടിയിട്ടുണ്ട്.2020 ജനുവരിയിൽ 11.2 മില്യൺ യൂറോയ്ക്ക് ആണ് സ്വിസ്സ് ക്ലബ് ആയ ബാസെലില്‍ നിന്ന് താരത്തിനെ സാൽസ്ബർഗ്  വാങ്ങിയത്.ഒകാഫോറിനെ കൂടാതെ നൈജീരിയൻ വിംഗർ സാമുവൽ ചുക്‌വൂസിനായി വില്ലാറിയലുമായി മിലാൻ ചർച്ചകൾ തുടരുന്നു, ഏകദേശം 30 മില്യൺ യൂറോയ്ക്ക് കരാർ ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണവര്‍.

Leave a comment