EPL 2022 European Football Foot Ball International Football Top News transfer news

ജിയാൻലൂജി ഡോണാരുമ്മയെ വീട്ടില്‍ മോഷണം ; താരവും പങ്കാളിയും ആശുപത്രിയില്‍

July 21, 2023

ജിയാൻലൂജി ഡോണാരുമ്മയെ വീട്ടില്‍ മോഷണം ; താരവും പങ്കാളിയും ആശുപത്രിയില്‍

പാരീസ് സെന്റ് ജെർമെയ്ൻ  ഗോൾകീപ്പർ ജിയാൻലൂജി ഡോണാരുമ്മയുടെ വീട്ടില്‍ ഇന്നലെ മോഷണം നടന്നിരിക്കുന്നു.വീട്ടിൽ വച്ച് താരതിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും കെട്ടിയിട്ട ശേഷം 500,000 യൂറോ കൊള്ളയടിച്ചു എന്നാണു ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പുലർച്ചെ 3:20 നു അഭയം തേടി ഇരകൾ അടുത്തുള്ള ഹോട്ടലിൽ പോയി.

Goalkeeper Donnarumma and partner attacked and robbed in Paris - BBC News

അവിടെ നിന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചത്.24 കാരനായ ഇറ്റാലിയൻ ഗോൾകീപ്പറെയും പങ്കാളിയെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അധികൃതർ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ ഇപ്പോഴും ഒളിവിലാണ്.2015 നും 2021 നും ഇടയിൽ എസി മിലാനില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതിനെ തുടര്‍ന്ന് ആണ് താരത്തിനെ പിഎസ്ജി സൈന്‍ ചെയ്തത്.അതിനുശേഷം ഫ്രഞ്ച് ടീമിനായി 72 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.രണ്ട് ലീഗ് 1 കിരീടങ്ങൾ ഉൾപ്പെടെ മൂന്ന് പ്രധാന ട്രോഫികൾ അദ്ദേഹം പിഎസ്ജി ടീമിനൊപ്പം നേടിയിട്ടുണ്ട്.നിലവിലെ സാഹചര്യത്തില്‍ പിഎസ്ജി ബോര്‍ഡ് ഇടയ്ക്കിടെ മാനേജര്‍മാരെ മാറ്റുന്നതില്‍ താരത്തിനു അതിയായ നിരാശയും ദേഷ്യവും ഉണ്ട്.അത് താരം അദ്ദേഹത്തിന്റെ ഏജന്റിനോട്‌ പറയുകയും ചെയ്തിട്ടുണ്ട്.ക്ലബ് മാറുന്ന കാര്യം വരെ താരം ചിന്തിക്കുന്നുണ്ട്.

Leave a comment