EPL 2022 European Football Foot Ball International Football Top News transfer news

ജോസ്ക്കോ ഗ്വാർഡിയോള്‍ ; സിറ്റിയുമായി കരാറില്‍ എത്തിയിട്ടില്ല എന്ന് വെളിപ്പെടുത്തി ലീപ്സിഗ് സ്പോർട്ടിംഗ് ഡയറക്ടർ മാക്സ് എബെർ

July 21, 2023

ജോസ്ക്കോ ഗ്വാർഡിയോള്‍ ; സിറ്റിയുമായി കരാറില്‍ എത്തിയിട്ടില്ല എന്ന് വെളിപ്പെടുത്തി ലീപ്സിഗ് സ്പോർട്ടിംഗ് ഡയറക്ടർ മാക്സ് എബെർ

ഡിഫൻഡർ ജോസ്കോ ഗ്വാർഡിയോളിനെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് നല്‍കുന്നത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ല എന്ന് ആർബി ലീപ്സിഗിന്റെ സ്പോർട്ടിംഗ് ഡയറക്ടർ മാക്സ് എബർൽ വെളിപ്പെടുത്തി.ട്രെബിള്‍ നേടി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണ്‍ പൂര്‍ത്തിയാക്കി ഇരിക്കുന്ന സിറ്റി ഇപ്പോഴും  ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ സജീവം ആണ്.

Max Eberl: Gladbach confirms contact from RB Leipzig - Archysport

ജോസ്‌കോ ഗ്വാർഡിയോളിനെ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ ആയി സിറ്റി ഫോളോ ചെയ്യുന്നു.ആർബി ലീപ്‌സിഗിനു വേണ്ടിയും ലോകക്കപ്പില്‍ ക്രൊയേഷ്യക്ക് വേണ്ടിയും താരത്തിന്‍റെ പ്രകടനത്തില്‍ ആക്രിഷ്ട്ടര്‍ ആയി അനേകം ക്ലബുകള്‍ അദ്ധേഹത്തെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.”സിറ്റിക്ക് അവനെ സൈന്‍ ചെയ്യാന്‍ അതിയായ താല്പര്യം ഉണ്ട്.എന്നാല്‍ ഞങ്ങള്‍ അവരുമായി നടത്തിയ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ എവിടെയും എത്തിയിട്ടില്ല എന്നതാണ് വസ്തുത.ലിവര്പൂളിലെക്ക് സോബോസ്ലൈയെ വിറ്റപ്പോള്‍ ക്ലബിനെ ആ ഡീല്‍ സാമ്പത്തികമായി സുരക്ഷിതമാക്കി. ഞങ്ങൾക്ക് പണം ആവശ്യമില്ല. ജോസ്‌ക്കോ ടീമില്‍ തുടരാന്‍ ആണ് ക്ലബ് മാനെജ്മെന്റ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.” മാക്സ് എബർൽ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment