അൽ നാസറിലേക്ക് സാധിയോ മാനെയും പോകുന്നു
ബയേൺ മ്യൂണിക്ക് ഫോർവേഡ് സാഡിയോ മാനെ സൗദി പ്രോ ലീഗ് ടീമായ അൽ നാസറിലേക്ക് മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.മുൻ ലിവർപൂൾ താരത്തിന്‍റെ കാര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി സൗദി ക്ലബ് തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.എന്നാല്‍ ഇത്രയും കാലം താരം യൂറോപ്പില്‍ തന്നെ തുടരും എന്ന പിടിവാശിയില്‍ ആയിരുന്നു താരം.
ബയേണിനോപ്പം ആദ്യ സീസണില്‍ വളരെ മോശം പ്രകടനം നടത്തിയതിനു ശേഷം ഈ സീസണില്‍ താരത്തിന്‍റെ തന്‍റെ പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്താന്‍ ടുഷല്‍ തയ്യാറിയില്ല.താരത്തിനു വേണ്ടി ആദ്യം നീക്കം നടത്തിയത് സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ അല്‍ ഇതിഫാക്ക് ആയിരുന്നു.എന്നാല്‍ മാനെയെ റൊണാള്‍ഡോയുടെ അല്‍ നാസര്‍ വിളിച്ചപ്പോള്‍ അപ്പോള്‍ തന്നെ താരം തന്‍റെ സമ്മതം അറിയിക്കുകയായിരുന്നു.ലിവര്‍പൂളില്‍ നിന്നും താരത്തിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി ബയേണ്‍ ചിലവഴിച്ചത് 35 മില്യണ്‍ യൂറോ ആയിരുന്നു.നിലവില്‍ അല്‍ നാസറിന്റെ ട്രാന്‍സ്ഫര്‍ ഫീസ് എത്രയാണ് എന്ന വിവരം ലഭിച്ചിട്ടില്ല.അത് എത്രയാണ് എങ്കിലും അത് മുഴുവന്‍ ഹാരി കെയിനിനു വേണ്ടി പണം മുടക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ബയേണ്‍.






































