ആരാധകരുടെ പ്രതിഷേധം വകവയ്ക്കാതെ മുൻ യുവന്റസ് വിങ്ങർ ക്വാഡ്രാഡോയെ ഇന്റർ മിലാൻ സൈന്‍ ചെയ്തു
സ്വന്തം ആരാധകരുടെ പ്രതിഷേധം വകവയ്ക്കാതെ, ബുധനാഴ്ച ഫ്രീ ട്രാൻസ്ഫറിൽ സീരി എ എതിരാളികളായ യുവന്റസിൽ നിന്ന് യുവാൻ ക്വഡ്രാഡോയുടെ സൈനിംഗ് പൂർത്തിയാക്കി ഇന്റർ മിലാൻ.ഇന്ററിൽ ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ച കൊളംബിയന്‍ താരം കഴിഞ്ഞ എട്ടു വര്‍ഷമായി യുവന്‍റ്റസില്‍ ആണ് കളിക്കുന്നത്.
ക്വാഡ്രാഡോയുടെ സൈനിംഗ് സാധ്യതയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ഇന്റർ ആരാധകർ ക്ലബ്ബിന്റെ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു.ബുധനാഴ്ച താരം മെഡിക്കൽ പരിശോധനയ്ക്ക് എത്തിയപ്പോഴും പ്രതിഷേധം ശക്തമായിരുന്നു.താരം മിലാനില്‍ വളരെ അധികം വെറുക്കപ്പെടുന്നു എന്നും വന്നാല്‍ ലഭിക്കാന്‍ പോകുന്ന സ്വീകരണം വളരെ മോശം ആയിരിക്കുമെന്നും ,അത് സഹിക്കാനുള്ള ത്രാണി ഉണ്ടെങ്കില്‍ മാത്രം അങ്ങോട്ട് വന്നാല്‍ മതി എന്നും ആയിരുന്നു മിലാന്‍ ആരാധകര്‍ താരത്തിനോട് പറഞ്ഞത്.






































