EPL 2022 European Football Foot Ball International Football Top News transfer news

മിഡ്ഫീൽഡർ സാവി സിമണ്‍സ് ഒരു സീസന്‍ ലോണില്‍ ആര്‍ബി ലെപ്സിഗിലെക്ക് പോയി

July 20, 2023

മിഡ്ഫീൽഡർ സാവി സിമണ്‍സ് ഒരു സീസന്‍ ലോണില്‍ ആര്‍ബി ലെപ്സിഗിലെക്ക് പോയി

നെതർലൻഡ്‌സ് മിഡ്‌ഫീൽഡർ സാവി സൈമൺസ് ഡച്ച് ലീഗിലെ മികച്ച സീസണിനെത്തുടർന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മടങ്ങി എത്തിയിരുന്നു.പിഎസ്‌വിക്കൊപ്പം കഴിഞ്ഞ സീസണിൽ 48 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 12 അസിസ്റ്റുകളും താരം  നേടി.താരത്തിന്‍റെ ഈ ഫോം കണ്ടതിനു ശേഷം അദ്ദേഹത്തിനെ തിരികെ എത്തിക്കാന്‍ പിഎസ്ജി തീരുമാനിച്ചത്.

RB Leipzig sign Paris Saint-German's Xavi Simons on loan | Bundesliga

 

അടുത്ത സീസണില്‍ ഡച്ച് താരം ബുണ്ടസ്‌ലിഗ ടീം ആയ ആര്‍ബി ലെപ്സിഗിലെക്ക് ഒരു സീസന്‍ ലോണില്‍ പോകുമെന്ന് ഇന്നലെ പിഎസ്ജി അറിയിച്ചു.ബാഴ്സയുടെ യൂത്ത് അകാടെമിയിലൂടെ ജൂനിയര്‍ ഫുട്ബോള്‍ കളിച്ച താരം  മാനേജ്മേന്ടുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ക്ലബ് വിടുകയായിരുന്നു.2019-ൽ ആണ്‍ സിമന്‍സ് ആദ്യമായി തന്‍റെ പ്രൊഫഷനല്‍ കരിയര്‍ പിഎസ്ജിയുമായി   ഒപ്പിട്ടത്.2021-ൽ അദ്ദേഹം പിഎസ്ജിക്കായി തന്‍റെ അരഞ്ഞേറ്റവും കുറിച്ചു.

Leave a comment