EPL 2022 European Football Foot Ball International Football Top News transfer news

ലിയോണിനെ ഒരു ഗോളിന് തോല്‍പ്പിച്ച് യുണൈറ്റഡ്

July 20, 2023

ലിയോണിനെ ഒരു ഗോളിന് തോല്‍പ്പിച്ച് യുണൈറ്റഡ്

സ്‌കോട്ട്‌ലൻഡിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ ലിയോണിനെതിരെ 1-0ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം.കാലങ്ങള്‍ ഏറെയായി യുണൈറ്റഡ് ബെഞ്ചില്‍ കഴിയുന്ന ഡോണി വാൻ ഡി ബീക്ക് ആണ് മാഞ്ചസ്റ്ററിന് വേണ്ടി വിജയ ഗോള്‍ നേടിയത്.ഒരുപക്ഷെ ഈ വിജയ ഗോള്‍ താരത്തിനു കാത്തിരുന്ന ബ്രേക്ക് നല്‍കാന്‍ ഇടയുണ്ട്.

How to watch and follow United v Lyon | 19 July | Manchester United

 

കരുത്തര്‍ ആയ ലിയോണിനെതിരെ വളരെ മെച്ചപ്പെട്ട പ്രകടനം ആണ് യുണൈറ്റഡ് കാഴ്ച്ചവെച്ചത്.മാഞ്ചസ്റ്റര്‍ പോസ്റ്റിനു നേരെ ഔ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും നേടാന്‍ ഫ്രഞ്ച് ക്ലബിന് കഴിഞ്ഞില്ല.രണ്ടു സൗഹൃദ മത്സരത്തിലും ജയിച്ച സംതൃപ്തിയോടെ ആയിരിക്കും പ്രേസീസനില്‍ പങ്കെടുക്കാന്‍ കോച്ച് ടെന്‍ ഹാഗും മാഞ്ചസ്റ്റര്‍ താരങ്ങളും ഇന്ന് അമേരിക്കയിലേക്ക് വണ്ടി കയറുന്നത്.അവിടെ വെച്ച് ആഴ്സണല്‍,വ്രെക്സാം,റയല്‍ മാഡ്രിഡ്‌,ബോറൂസിയ ഡോര്‍ട്ടുമുണ്ട് എന്നിവര്‍ ആണ് പ്രീ സീസന്‍ മത്സരത്തില്‍ യുണൈറ്റഡിന്റെ എതിരാളികള്‍.

Leave a comment