അലെജാൻഡ്രോ ബാൾഡെയും ലാമിൻ യമാലും ബാഴ്സയില്‍ കരാര്‍ പുതുക്കി
ബാഴ്‌സലോണ യുവതാരങ്ങളായ ലാമിൻ യമലും അലെജാൻഡ്രോ ബാൾഡേയും അമേരിക്കയിലേക്ക് പ്രീസീസണിനു പോകുന്നതിനു മുന്‍പ് ക്ലബ്ബിൽ കരാർ പുതുക്കലിൽ ഒപ്പുവെച്ചിരിക്കുന്നു.ഇരുവരെയും സൈന്‍ ചെയ്യുന്നതിന് വേണ്ടി ബാഴ്സലോണ മാനെജ്മെന്റ് കുറെ കാലമായി ശ്രമം നടത്തുന്നു.വാര്‍ത്ത ഇറ്റാലിയന്‍ സ്പോര്‍ട്ട്സ് ജേര്‍ണലിസ്റ്റ് ആയ ഫാബ്രിസിയോ റോമാനോയും ശരി വെച്ചിട്ടുണ്ട്.
ബാൽഡെ ഒപ്പ് വെച്ചിരിക്കുന്ന കരാറിന്‍റെ കാലാവധി 2028 വരെ ആണ്.യമാൽ ആകട്ടെ മൂന്ന് വർഷത്തെ കരാറിലും.യമലിന് ഇപ്പോൾ 16 വയസ്സ് തികഞ്ഞതിനാൽ ഒരു പ്രൊഫഷണൽ കരാർ ഒപ്പിടാൻ കഴിയും, എന്നാൽ ഈ പ്രായത്തിൽ ബാഴ്‌സയ്ക്ക് താരത്തിനെ കൊണ്ട് ഒപ്പ് ഇടീക്കാന്‍ കഴിയുന്ന ഏറ്റവും ദൈർഘ്യമേറിയ കരാർ മൂന്ന് വർഷമാണ്.വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജോര്‍ഡി ആല്‍ബയെ പിന്നില്‍ ആക്കി ബാഴ്സയുടെ ലെഫ്റ്റ് വിങ്ങില്‍ ഇടം നേടാന്‍ ബാല്‍ഡേയ്ക്ക് കഴിഞ്ഞു.യമാല്‍ ആകട്ടെ കഴിഞ്ഞ സീസണില്‍ പതിനഞ്ച് വയസ്സ് ആയിരിക്കെ ലാലിഗയില്‍ തന്റെ അരഞ്ഞേറ്റവും കുറിച്ചു കഴിഞ്ഞു.താരത്തിനെ സാവി ലീഗ് മത്സരം സ്ഥിരമായി കളിപ്പിക്കാനുള്ള തീരുമാനത്തില്‍ ആണ്.






































